Wednesday, 11 November 2026 About Us · Contact Us

കുഞ്ഞികൃഷ്ണൻ തെരഞ്ഞെടുപ്പിൽ വിജയിച്ചത് യുഡിഎഫ്-ബിജെപി ഡീൽ ഉണ്ടായതുകൊണ്ട്; ധനരാജിന്‍റെ പേര് ഇനി ഉച്ചരിക്കരുതെന്ന് കെ.കെ. രാഗേഷ്

Kunhikrishnan Won The Election Because Of The Udfbjp Deal - രാഗേജ് കുഞ്ഞിക്രിഷ്ണൻ

കണ്ണൂർ: ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണൻ‌ വിജയിച്ചത് യുഡിഎഫ് ബിജെപിയുമായി രാഷ്ട്രീയ ഡീൽ ഉണ്ടാക്കിയതുകൊണ്ട് മാത്രമാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. പയ്യന്നൂരിലെയും തളിപ്പറമ്പിലെയും സ്ഥാനാർഥി നിർണയത്തിൽ പിശകുണ്ടായെന്ന് കേന്ദ്ര കമ്മിറ്റി അംഗീകരിച്ചതായും അദ്ദേഹം വ‍്യക്തമാക്കി.

ജില്ലാ കമ്മിറ്റി നടത്തിയ സ്വയം വിമർശനമാണ് കേന്ദ്ര കമ്മിറ്റി അംഗീകരിച്ചതെന്നും ഇടത് സ്ഥാനാർഥിക്കെതിരേ കുഞ്ഞികൃഷ്ണൻ നുണ പ്രചാരണം നടത്തിയെന്നും പയ്യന്നൂരിൽ ബിജെപിക്ക് പതിനായിരത്തിലേറെ വോട്ട് കുറഞ്ഞെന്നും അത് കുഞ്ഞികൃഷ്ണന് ലഭിച്ചെന്നും അദ്ദേഹം ആരോപിച്ചു.

മാധ‍്യമങ്ങൾക്ക് ആന്തരിക വിവരങ്ങൾ ചോർത്തി നൽകിയ വർഗവഞ്ചകനാണ് കുഞ്ഞികൃഷ്ണനെന്നും വ‍്യാജ പ്രചാരണങ്ങൾക്ക് കുഞ്ഞികൃഷ്ണനെകൊണ്ട് കോടതിയിൽ‌ മറുപടി പറയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂരിൽ സിപിഎം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു കെ.കെ. രാഗേഷ് വിമർശനവുമായി രംഗത്തെത്തിയത്.

ധനരാജിന്‍റെ പേരിൽ ഫണ്ട് തട്ടിപ്പ് നടന്നുവെന്നത് അസത‍്യമാണെന്നും ഫണ്ടിൽ നിന്നും ഒരു രൂപ പോലും വെട്ടിച്ചിട്ടില്ലെന്നും രക്തസാക്ഷി ഫണ്ട് മോഷ്ഠിക്കുന്ന ആളായി മധുസൂദനനെ കുഞ്ഞികൃഷ്ണൻ ചിത്രീകരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ധനരാജിന്‍റെ പേര് ഇനി കുഞ്ഞികൃഷ്ണൻ ഉച്ചരിക്കരുതെന്നും രാഗേഷ് പറഞ്ഞു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

16 മണിക്കൂർ മുൻപ്
കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

16 മണിക്കൂർ മുൻപ്
സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

17 മണിക്കൂർ മുൻപ്
ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

18 മണിക്കൂർ മുൻപ്
വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

19 മണിക്കൂർ മുൻപ്
മട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ

മട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ

20 മണിക്കൂർ മുൻപ്