ഇനി പൊലീസ് കാവൽ പിണറായി വീട്ടിലുള്ളപ്പോൾ മാത്രം: 24 മണിക്കൂർ സുരക്ഷ ഒഴിവാക്കി ആഭ്യന്തര വകുപ്പ്
കണ്ണൂർ: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ പിണറായി പാണ്ട്യാലമുക്കിലെ ‘പ്രവിക്’ വീടിനു മുന്നിലെ 24 മണിക്കൂറുമുള്ള പൊലീസ് കാവൽ പിൻവലിച്ചു. ഇനി മുതൽ അദ്ദേഹം വീട്ടിലുള്ളപ്പോൾ മാത്രമാവും പൊലീസ് കാവൽ ഉണ്ടാവുക. ആഭ്യന്തര വകുപ്പിന്റേതാണ് തീരുമാനം.
പിണറായിയുടെ വീടിനു മുന്നിലെ മിനി പൊലീസ് സ്റ്റേഷൻ ഈ മാസം ആദ്യമാണ് മാറ്റിയത്. പിണറായി മുഖ്യമന്ത്രിയായ സമയത്തു തുടങ്ങിയ ജീപ്പ് സ്റ്റേഷൻ മാറ്റിയെങ്കിലും പൊലീസുകാരുടെ കാവൽ തുടരുകയായിരുന്നു.
ഈ സാഹചര്യത്തിലാണ് അതും ഒഴിവാക്കിയത്. കണ്ണൂർ എആർ ക്യാംപിലെ 2 എസ്ഐ, 6 സിവിൽ പൊലീസ് ഓഫിസർമാർ എന്നിവരാണ് പല ഷിഫ്റ്റിലായി ജോലി ചെയ്തിരുന്നത്. ഇനി പിണറായി വിജയൻ വീട്ടിലുള്ളപ്പോൾ മാത്രം ഒരു എസ്ഐയും 2 പൊലീസും ഡ്യൂട്ടിയിലുണ്ടാകും.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
