വാട്സ് ആപ്പ് ഡിലീറ്റ് ചെയ്‌തു; നെയ്യാറ്റിൻകരയിൽ ആറുവയസുകാരിയ്ക്ക് അമ്മയുടെ ക്രൂര മർദനം
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ആറു വയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം. ഉദിയൻകുളങ്ങര സ്വദേശി വിഷ്ണുവിൻ്റെ മകൾ വിഷ്ണു നന്ദയ്ക്കാണ് മർദനമേറ്റത്. ഫോണിലെ വാട്സാപ്പ് ഡിലീറ്റ് ചെയ്തതിനാണ് ക്രൂരമായി പരുക്കേൽപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ കസ്റ്റഡിയിലായി.
കട്ടിലിൽ നിന്ന് വീണ് മുഖത്ത് പരുക്കേറ്റ് എന്നു പറഞ്ഞായിരുന്നു കുട്ടിയെ ജനറൽ ആശുപത്രിയിൽ അമ്മയും അമ്മൂമ്മയും ചേർന്ന് എത്തിച്ചത്. മുഖത്തെയും കാലിലെയും പരിക്ക് ശ്രദ്ധയിൽപ്പെട്ട ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തടികഷ്ണം കൊണ്ടാണ് മർദിച്ചത്. ഇന്ന് ഉച്ചയോട് കൂടിയായിരുന്നു സംഭവം. ഉദിയൻകുളങ്ങര സ്വദേശികളായ വിഷ്ണു -ശോഭ ദമ്പതികളുടെ ഇളയ മകൾ വിഷ്ണു നന്ദക്കാണ് മർദനമേറ്റത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവി കുറ്റക്കാരൻ; ഒരു വർഷം തടവും പിഴയും വിധിച്ച് കോടതി

കിലോയ്ക്ക് വില കൂടിയതോടെ പുത്തൻ തട്ടിപ്പ്; തിരുവമ്പാടിയിൽ തേങ്ങയ്ക്കുള്ളിൽ കല്ലുകൾ തിരുകി വിൽപ്പന

ഹനുമാൻ കുരങ്ങ് വീണ്ടും ചാടിപ്പോയി; മൃഗശാലാ വളപ്പിലെ മരത്തിലുണ്ടെന്ന് അധികൃതർ

ജീവന് വിലയില്ലാത്ത സര്‍ക്കാര്‍; നിങ്ങള്‍ തമ്പ്രാന്‍മാരും ഞങ്ങള്‍ അടിമകളുമല്ല: വളര്‍മതി

ഇ20 പെട്രോൾ വിവാദം; കർണാടകയുടെ പരിശോധനാ രീതിയെ ചോദ്യം ചെയ്ത് സുരേഷ് ഗോപി
