Tuesday, 24 November 2026 About Us · Contact Us

വഖഫ് ബോർഡ് പിരിച്ചുവിടാൻ ഉമീദ് നിയമത്തിൽ വ്യവസ്ഥയില്ല: കെ എസ് ഹംസ ഹൈക്കോടതിയിൽ

There Is No Provision In Umeed Act To Dissolve Waqf Board - KM Hamsa

കൊച്ചി: പിരിച്ചുവിട്ട വഖഫ് ബോർഡിൻ്റെ ചെയർമാൻ കെ എസ് ഹംസ ഹൈക്കോടതിയിൽ. വഖഫ് ബോർഡ് പിരിച്ചുവിടാൻ ഉമീദ് നിയമത്തിൽ വ്യവസ്ഥയില്ലെന്ന് ഹർജിയിൽ കെ എസ് ഹംസ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് വഖഫ് ബോർഡ് പുനഃസംഘടനയെന്നും ഹംസ ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. വഖഫ് നിയമത്തിലെ 14-ആം വകുപ്പ് പാലിച്ചല്ല പുനഃസംഘടനയെന്നാണ് ഹർജിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഹർജിയിൽ അവധി ദിനത്തിൽ പ്രത്യേക സിംഗിൾ ബെഞ്ച് വാദം കേട്ടു. ഹർജി ഹൈക്കോടതി ഇടക്കാല ഉത്തരവിനായി മാറ്റി.

വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കണം എന്ന് ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവില്ലെന്നും കെ എസ് ഹംസ ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഒഴിവ് നികത്താൻ നടപടി എടുക്കണം എന്നാണ് ഡിവിഷൻ ബെഞ്ചിൻ്റെ നിർദ്ദേശം. ഡിവിഷൻ ബെഞ്ചിൻ്റെ നിർദ്ദേശം മറികടന്നാണ് ബോർഡിനെതിരായ സർക്കാരിൻ്റെ നടപടി എന്നും കെ എസ് ഹംസ ഹൈക്കോടതിയിൽ പറഞ്ഞിട്ടുണ്ട്. ബോറ വിഭാഗത്തിൽ നിന്നുള്ള അംഗത്തെ ഉൾപ്പെടുത്താൻ ആണ് പുനഃസംഘടന എന്ന സർക്കാരിൻ്റെ വാദം തെറ്റാണെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഒരു എംഎൽഎയുടെ ഒഴിവ് ബോർഡിൽ ഉണ്ട്. ഈ ഒഴിവിൽ ബോറ വിഭാഗത്തിൽ നിന്നുള്ള അംഗത്തെ നിയോഗിക്കാമായിരുന്നു എന്നും കെ എസ് ഹംസ ഹർജിയിൽ പറയുന്നുണ്ട്.

വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാനാണ് ഹൈക്കോടതി രണ്ടാഴ്ച സാവകാശം നൽകിയത് എന്നായിരുന്നു ഹൈക്കോടതിയിൽ സർക്കാരിൻ്റെ വാദം. വഖഫ് ബോർഡിൽ അംഗങ്ങളെ നിയമിക്കാൻ സർക്കാരിന് അധികാരമുണ്ട്. ബോർഡ് പുനഃസംഘടിപ്പിക്കും എന്ന് അഡ്വക്കറ്റ് ജനറൽ ഡിവിഷൻ ബെഞ്ചിൻ്റെ അറിയിച്ചിരുന്നുവെന്നും സർക്കാർ ​ഹൈക്കോടതി അറിയിച്ചു. ഷിയ, ബോറ വിഭാഗങ്ങളെ ഉൾപ്പെടുത്താതെ ആണ് കഴിഞ്ഞ സർക്കാരിൻ്റെ ബോർഡ് രൂപീകരണം. ഈ സാഹചര്യത്തിൽ എൽഡിഎഫ് സർക്കാരിൻറെ വഖഫ് ബോർഡ് രൂപീകരണം തെറ്റെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ വാദിച്ചു.

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവി കുറ്റക്കാരൻ; ഒരു വർഷം തടവും പിഴയും വിധിച്ച് കോടതി

പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവി കുറ്റക്കാരൻ; ഒരു വർഷം തടവും പിഴയും വിധിച്ച് കോടതി

7 മണിക്കൂർ മുൻപ്
കിലോയ്ക്ക് വില കൂടിയതോടെ പുത്തൻ തട്ടിപ്പ്; തിരുവമ്പാടിയിൽ തേങ്ങയ്ക്കുള്ളിൽ കല്ലുകൾ തിരുകി വിൽപ്പന

കിലോയ്ക്ക് വില കൂടിയതോടെ പുത്തൻ തട്ടിപ്പ്; തിരുവമ്പാടിയിൽ തേങ്ങയ്ക്കുള്ളിൽ കല്ലുകൾ തിരുകി വിൽപ്പന

8 മണിക്കൂർ മുൻപ്
ഹനുമാൻ കുരങ്ങ് വീണ്ടും ചാടിപ്പോയി; മൃഗശാലാ വളപ്പിലെ മരത്തിലുണ്ടെന്ന് അധികൃതർ

ഹനുമാൻ കുരങ്ങ് വീണ്ടും ചാടിപ്പോയി; മൃഗശാലാ വളപ്പിലെ മരത്തിലുണ്ടെന്ന് അധികൃതർ

10 മണിക്കൂർ മുൻപ്
ജീവന് വിലയില്ലാത്ത സര്‍ക്കാര്‍; നിങ്ങള്‍ തമ്പ്രാന്‍മാരും ഞങ്ങള്‍ അടിമകളുമല്ല: വളര്‍മതി

ജീവന് വിലയില്ലാത്ത സര്‍ക്കാര്‍; നിങ്ങള്‍ തമ്പ്രാന്‍മാരും ഞങ്ങള്‍ അടിമകളുമല്ല: വളര്‍മതി

10 മണിക്കൂർ മുൻപ്
​ഇ20 പെട്രോൾ വിവാദം; കർണാടകയുടെ പരിശോധനാ രീതിയെ ചോദ്യം ചെയ്ത് സുരേഷ് ഗോപി

​ഇ20 പെട്രോൾ വിവാദം; കർണാടകയുടെ പരിശോധനാ രീതിയെ ചോദ്യം ചെയ്ത് സുരേഷ് ഗോപി

10 മണിക്കൂർ മുൻപ്
ശക്തമായ മഴയ്ക്ക് സാധ്യത;നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ശക്തമായ മഴയ്ക്ക് സാധ്യത;നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

11 മണിക്കൂർ മുൻപ്