Wednesday, 25 November 2026 About Us · Contact Us

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം; ഭാര്യയെയും അമ്മായിയമ്മയെയും വെട്ടിക്കൊന്നു: ഭാര്യാപിതാവിന് ഗുരുതര പരുക്ക്

Double Murder In Idukki Wife And Motherinlaw Hacked To - കത്തികുത്ത്

ഇടുക്കി: പീരുമേട്ടിലെ ഗ്ലെൻമേരി എസ്റ്റേറ്റിൽ ഭാര്യയെയും അമ്മായിയമ്മയെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി. ആക്രമണത്തിൽ ഭാര്യാപിതാവിന് ഗുരുതരമായി പരുക്കേറ്റു. സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രിൻസ് (40) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. പ്രിൻസിന്‍റെ ഭാര്യ പ്രിയങ്ക (35), പ്രിയങ്കയുടെ അമ്മ നേശമ്മ (60) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ പ്രിയങ്കയുടെ പിതാവ് ഇസ്രവേൽ (65) കോട്ടയത്തെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

ഭാര്യയോടും ഭാര്യയുടെ മാതാപിതാക്കളോടുമുള്ള വിരോധത്തെ തുടർന്ന് ഇവരെ കൊലപ്പെടുത്താൻ ഉദ്ദേശിച്ചാണ് പ്രതി ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു. ബുധനാഴ്ച രാത്രി എസ്റ്റേറ്റിലെ വീട്ടിലെത്തിയ പ്രിൻസ് പ്രിയങ്കയുമായി തർക്കത്തിലേർപ്പെട്ടു. തുടർന്ന് ആയുധം ഉപയോഗിച്ച് പ്രിയങ്കയെയും അമ്മ നേശമ്മയെയും ആക്രമിക്കുകയായിരുന്നു. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഇസ്രവേലിന് പരുക്കേറ്റതെന്ന് പോലീസ് പറഞ്ഞു.

പ്രിയങ്ക അടുത്തിടെയാണ് ഗൾഫിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയത്. ഇവർ തിരിച്ചെത്തിയതിനു പിന്നാലെ ദമ്പതികൾക്കിടയിൽ കുടുംബപ്രശ്നങ്ങൾ നിലനിന്നിരുന്നതായും പോലീസ് വ്യക്തമാക്കി. ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) 103(1), 109(1) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

കെ.സി. വേണുഗോപാലിനെതിരായ സൈബർ ആക്രമണം; 80 വ്യാജ അക്കൗണ്ടുകൾക്കെതിരെ പരാതി നൽകി ദീപ്തി മേരി വർഗീസ്

കെ.സി. വേണുഗോപാലിനെതിരായ സൈബർ ആക്രമണം; 80 വ്യാജ അക്കൗണ്ടുകൾക്കെതിരെ പരാതി നൽകി ദീപ്തി മേരി വർഗീസ്

43 മിനിറ്റ് മുൻപ്
മെസി തട്ടിപ്പ് കേസ്: കോടതിയിൽ റിപ്പോർട്ട് നൽകി എസ്‌ഐടി; വി. അബ്ദുറഹിമാനെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ

മെസി തട്ടിപ്പ് കേസ്: കോടതിയിൽ റിപ്പോർട്ട് നൽകി എസ്‌ഐടി; വി. അബ്ദുറഹിമാനെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ

50 മിനിറ്റ് മുൻപ്
പാലക്കാട് സ്കൂൾ വെടിവയ്പ്പ്; വിദ്യാർഥിയുടെ അമ്മയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്, തോക്ക് മുത്തച്ഛന്റേതെന്ന് കണ്ടെത്തൽ

പാലക്കാട് സ്കൂൾ വെടിവയ്പ്പ്; വിദ്യാർഥിയുടെ അമ്മയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്, തോക്ക് മുത്തച്ഛന്റേതെന്ന് കണ്ടെത്തൽ

1 മണിക്കൂർ മുൻപ്
അധ‍്യാപക- വിദ‍്യാർഥി അനുപാതം കുറയ്ക്കണം; എൽപിഎസ്ടി സമരം 143ാം ദിവസത്തിലേക്ക്: തുടർ ചർച്ച നടത്താതെ സർക്കാർ

അധ‍്യാപക- വിദ‍്യാർഥി അനുപാതം കുറയ്ക്കണം; എൽപിഎസ്ടി സമരം 143ാം ദിവസത്തിലേക്ക്: തുടർ ചർച്ച നടത്താതെ സർക്കാർ

1 മണിക്കൂർ മുൻപ്
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിനെ തകർക്കാനുള്ള യുഡിഎഫ് സർക്കാരിന്‍റെ നീക്കം അങ്ങേയറ്റം പ്രതിഷേധാർഹം: പിണറായി വിജയൻ

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിനെ തകർക്കാനുള്ള യുഡിഎഫ് സർക്കാരിന്‍റെ നീക്കം അങ്ങേയറ്റം പ്രതിഷേധാർഹം: പിണറായി വിജയൻ

2 മണിക്കൂർ മുൻപ്
ഉണ്ണിത്താൻ – ഷാഫി പോര്: തർക്കം അവസാനിപ്പിക്കാൻ ഹൈക്കമാൻഡ് ഇടപെടുന്നു; ഇരുനേതാക്കളുമായും സംസാരിച്ച് ദീപ ദാസ് മുൻഷി

ഉണ്ണിത്താൻ – ഷാഫി പോര്: തർക്കം അവസാനിപ്പിക്കാൻ ഹൈക്കമാൻഡ് ഇടപെടുന്നു; ഇരുനേതാക്കളുമായും സംസാരിച്ച് ദീപ ദാസ് മുൻഷി

2 മണിക്കൂർ മുൻപ്