തിരുവനന്തപുരം ശ്രീകാര്യത്ത് നിന്ന് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം നഗരത്തിൽ പട്ടാപ്പകൽ തട്ടിക്കൊണ്ട് പോയി കൊലപാതകം. കഴിഞ്ഞദിവസം കാണാതായ 17 കാരന്റെ മൃതദേഹം ചാക്കിൽക്കെട്ടിയ നിലയിൽ കണ്ടെത്തി. കാര്യവട്ടം പാങ്ങപ്പാറ സംഗീത നഗറിലുള്ള അഭിറാം (17) മൃതദേഹമാണ് പറമ്പിൽ നിന്ന് കണ്ടെത്തിയത്. ഇന്നലെ മൂന്നുമണിയോടുകൂടി കൂട്ടുകാരൻ വിളിക്കുന്നു എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയതാണെന്ന് പിതാവ് പറഞ്ഞു. രാത്രി ആയപ്പോഴേക്കും ഫോൺ വിളിച്ചു ഉടനെ എത്തുമെന്ന് പറഞ്ഞു. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. രാത്രി ഏറെ വൈകിയിട്ടും കാണാതായതോടെ ശ്രീകാര്യം പൊലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത സ്വീകാര്യം പൊലീസ് സുഹൃത്തുക്കളായ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. എന്നാൽ ഇവരിൽ നിന്നും കൂടുതൽ വിവരങ്ങൾ ഒന്നും പൊലീസിന് ലഭിച്ചില്ല. ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയുടെ ശബ്ദത്തിൽ അഭിറാമിനെ വിളിച്ച് പാങ്ങപ്പാറയിലേക്ക് വരാൻ പറഞ്ഞതായാണ് വിവരം.അങ്ങനെയാണ് അഭിറാം പാങ്ങപ്പാറയിലേക്ക് പോയത്. കഴക്കൂട്ടം അസിസ്റ്റൻറ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

മൂന്നാറിലെ യുവതിയുടെ മരണത്തിൽ വഴിത്തിരിവ്: വിഷം ഉള്ളിൽ ചെന്നല്ല മരണമെന്ന് കണ്ടെത്തൽ; ഭർത്താവ് അറസ്റ്റിൽ

‘ക്രീമുകൾ ഉപയോഗിച്ചതുകൊണ്ടുമാത്രം സൗന്ദര്യം വർദ്ധിക്കില്ല’; പരാതി ലഭിച്ചാൽ നടപടിയെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ

‘100% ശുദ്ധമായ പെട്രോൾ നൽകരുത്’: എഥനോൾ സാന്നിധ്യം പരിശോധിക്കാനുള്ള കേരളത്തിന്റെ നീക്കത്തിന് തടയിട്ട് കേന്ദ്രം; പരിശോധന പ്രതിസന്ധിയിൽ

എഡിഎം നവീൻ ബാബുവിന്റെ മരണം: അന്വേഷണം സിബിഐക്ക് വിടുന്നതിൽ അനിശ്ചിതത്വം; പുതിയ എസ്ഐടി രൂപീകരിക്കാൻ നിയമോപദേശം

ഇഎംഎസിന്റെ മകളും എഴുത്തുകാരിയും സാമൂഹ്യ–സാംസ്കാരിക പ്രവർത്തകയുമായ ഇഎം രാധ അന്തരിച്ചു;
