Sunday, 22 November 2026 About Us · Contact Us

കെഎഎസ് ചട്ടങ്ങളിൽ വൻ അഴിച്ചുപണി: ഒഴിവുകൾ മാറ്റിവയ്ക്കണമെന്ന വ്യവസ്ഥയും ഐഎഎസ് പരിഗണനാ ചട്ടവും ഒഴിവാക്കാൻ നീക്കം; കരട് വിജ്ഞാപനമായി

No More Appointments For Those With Criminal Background In - സെക്രട്ടറിയേറ്റ്
എയ്ഡഡ് സ്‌കൂളുകളിൽ ഇനി ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് നിയമനമില്ല; അധ്യാപക, അനധ്യാപക തസ്തികകൾക്ക് പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി

കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസ് (കെഎഎസ്) ചട്ടങ്ങൾ പൊളിച്ചെഴുതാനുള്ള നീക്കവുമായി സർക്കാർ. കെഎഎസ് ചട്ടങ്ങളിൽ ഭേദഗതി വരുത്താനാണ് നീക്കം. ഇതിനായി കരട് വിജ്ഞാപനം പുറത്തിറക്കി. 29 വകുപ്പുകളിലെ ഒഴിവുകൾ മാറ്റിവയ്ക്കണമെന്ന പ്രധാനച്ചട്ടം ഒഴിവാക്കാനാണ് നീക്കം. ഈ വകുപ്പുകളിലെ പത്ത് ശതമാനം രണ്ടാം ഗസറ്റഡ് തസ്‌തികകൾ കെഎഎസിന് മാറ്റിവയ്ക്കണമെന്നാണ് നിലവിലെ ചട്ടം. ഇത് നീക്കുന്നതോടെ കെഎഎസുകാരെ ഏത് തസ്‌തികയിൽ നിയമിക്കണമെന്ന് സർക്കാരിന് തീരുമാനിക്കാൻ സാധിക്കും.

എട്ടുവർഷത്തെ സർവീസ് പൂർത്തിയാക്കുന്ന കെഎഎസുകാരെ ഐഎഎസിന് പരിഗണിക്കണമെന്ന ചട്ടവും ഒഴിവാക്കാനുള്ള നീക്കത്തിലാണ് സർക്കാർ. മുൻകാല പ്രാബല്യത്തോടെയാണ് ചട്ടഭേദഗതി വരുത്തുന്നത്. അതിനാൽതന്നെ കെഎഎസ് ആദ്യ ബാച്ചിലുള്ളവരെയും പുതിയ തീരുമാനങ്ങൾ ബാധിക്കും. പുതിയ പട്ടികയിലുള്ളവർക്ക് നിയമനം നൽകാനാണ് ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നതെന്നാണ് സർക്കാരിന്റെ വാദം.

കെഎഎസിനെ കേരളാ സിവിൽ സർവീസ് കേഡറാക്കും. ഇതിനായി സർക്കാർ നിയമഭേദഗതി തയ്യാറാക്കി. രണ്ടാം ബാച്ച് റാങ്ക്‌ ലിസ്റ്റിന്റെ കാലാവധി ജനുവരി 30ന് അവസാനിക്കാനിരിക്കെയാണ് പുതിയ മാറ്റം. അഖിലേന്ത്യാ സിവിൽ സർവീസ് ചട്ടത്തിന് കീഴിലുള്ള ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (അപ്പോയിന്റ്മെന്റ് ബൈ പ്രൊമോഷൻ) റഗുലേഷൻ പ്രകാരമായിരിക്കും കെഎഎസിനെ സ്റ്റേറ്റ് സിവിൽ സർവീസ് കേഡറാക്കുക. വർഷാവർഷം ഒഴിവുകൾ കണക്കാക്കുന്നതിന് പകരം വകുപ്പുകളിൽ നിശ്ചിത തസ്തികകൾ മാറ്റിവയ്ക്കും. ഐഎഎസ് സ്ഥാനക്കയറ്റത്തിന് കേന്ദ്രം നിശ്ചയിച്ച യോഗ്യതകൾ ഉറപ്പാക്കിയാവും കെഎഎസ് കേഡർ പുനഃസംഘടിപ്പിക്കുകയെന്നാണ് വിവരം.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

എഡിഎം നവീൻ ബാബുവിന്റെ മരണം: അന്വേഷണം സിബിഐക്ക് വിടുന്നതിൽ അനിശ്ചിതത്വം; പുതിയ എസ്ഐടി രൂപീകരിക്കാൻ നിയമോപദേശം

എഡിഎം നവീൻ ബാബുവിന്റെ മരണം: അന്വേഷണം സിബിഐക്ക് വിടുന്നതിൽ അനിശ്ചിതത്വം; പുതിയ എസ്ഐടി രൂപീകരിക്കാൻ നിയമോപദേശം

3 മണിക്കൂർ മുൻപ്
ഇഎംഎസിന്റെ മകളും എഴുത്തുകാരിയും സാമൂഹ്യ–സാംസ്കാരിക പ്രവർത്തകയുമായ ഇഎം രാധ അന്തരിച്ചു;

ഇഎംഎസിന്റെ മകളും എഴുത്തുകാരിയും സാമൂഹ്യ–സാംസ്കാരിക പ്രവർത്തകയുമായ ഇഎം രാധ അന്തരിച്ചു;

4 മണിക്കൂർ മുൻപ്
കോഴിക്കോട് 60 വർഷം പഴക്കമുള്ള ബേക്കറി യൂണിറ്റിൽ തീപിടിത്തം; 20 ലക്ഷം രൂപയുടെ നാശനഷ്ടം

കോഴിക്കോട് 60 വർഷം പഴക്കമുള്ള ബേക്കറി യൂണിറ്റിൽ തീപിടിത്തം; 20 ലക്ഷം രൂപയുടെ നാശനഷ്ടം

4 മണിക്കൂർ മുൻപ്
പാർട്ടി-സർക്കാർ കൂടിയാലോചനകൾ നടക്കുന്നില്ല; ഹൈക്കമാൻഡിനെ നേരിൽ കണ്ട് പരാതി അറിയിച്ച് എ ഗ്രൂപ്പ്

പാർട്ടി-സർക്കാർ കൂടിയാലോചനകൾ നടക്കുന്നില്ല; ഹൈക്കമാൻഡിനെ നേരിൽ കണ്ട് പരാതി അറിയിച്ച് എ ഗ്രൂപ്പ്

4 മണിക്കൂർ മുൻപ്
പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ഇന്ന്; 10 ജില്ലകളിലായി 13,453 ബൂത്തുകൾ സജ്ജം

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ഇന്ന്; 10 ജില്ലകളിലായി 13,453 ബൂത്തുകൾ സജ്ജം

6 മണിക്കൂർ മുൻപ്
അംഗങ്ങളുടെ കൊഴിഞ്ഞുപോക്ക് സംസ്ഥാന അധ്യക്ഷന്റെ വീഴ്ചയെന്ന് ആരോപണം; രാജീവ് ചന്ദ്രശേഖറിനെതിരെ ബിജെപിയിൽ ഭിന്നത രൂക്ഷമാകുന്നു

അംഗങ്ങളുടെ കൊഴിഞ്ഞുപോക്ക് സംസ്ഥാന അധ്യക്ഷന്റെ വീഴ്ചയെന്ന് ആരോപണം; രാജീവ് ചന്ദ്രശേഖറിനെതിരെ ബിജെപിയിൽ ഭിന്നത രൂക്ഷമാകുന്നു

7 മണിക്കൂർ മുൻപ്