രണ്ടര മാസം പ്രായമുള്ള സഹോദരി അസുഖത്തെ തുടർന്ന് മരിച്ചു; മനോവിഷമം കാരണം 10 വയസുകാരി ജീവനൊടുക്കി
കോർബ: ഛത്തീസ്ഗഢിലെ കോർബ ജില്ലയിൽ സഹോദരിയുടെ മരണത്തെ തുടർന്ന് മനോവിഷമം കാരണം 10 വയസുകാരി ആത്മഹത്യ ചെയ്തു. ബാംഗോ പൊലീസ് സ്റ്റേഷൻ പരിധിയിലെ അമതിക്ര ഗ്രാമത്തിലാണ് സംഭവം.
പനിയെ തുടർന്നാണ് രണ്ടര മാസം പ്രായമുള്ള റാണി എന്ന കുഞ്ഞ് മരിച്ചത്. റാണിയുടെ സഹോദരിയായ രൂപ്കുൻവർ ആണ് ജീവനൊടുക്കിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗ്രാമത്തിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു റാണി. അസുഖം ഭേദമാകാത്തതിനെ തുടർന്ന് കോർബ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ വ്യാഴാഴ്ച രാത്രിയോടെ ആരോഗ്യനില വഷളാവുകയും വെള്ളിയാഴ്ച രാവിലെ മരണം സംഭവിക്കുകയുമായിരുന്നു.
തുടർന്ന് കുഞ്ഞിന്റെ പിതാവായ സുഖിറാം മൃതദേഹവുമായി ഗ്രാമത്തിലേക്ക് മടങ്ങി. എന്നാൽ വീട്ടിൽ തിരിച്ചെത്തിയപ്പോൾ മൂത്തമകളായ രൂപ്കുൻവറിനെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് സമീപം മറ്റൊരു സഹോദരിയായ മൂന്നര വയസുള്ള രാഗിണിയും ഇരിക്കുന്നുണ്ടായിരുന്നു. ഉടൻ തന്നെ രൂപ്കുൻവറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്റ്റർമാർ സ്ഥിരീകരിച്ചു. കൂലിത്തൊഴിലാളിയാണ് കുട്ടികളുടെ പിതാവായ സുഖിറാം.
രണ്ടര മാസം പ്രായമുള്ള സഹോദരിയുമായി രൂപ്കുൻവർ വളരെയധികം അടുപ്പത്തിലായിരുന്നുവെന്നും മരണവിവരം അറിഞ്ഞതിനെ തുടർന്ന് പെൺകുട്ടി കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നും അധികൃതർ പറഞ്ഞു. അതേസമയം, അന്വേഷണത്തിന് ശേഷം മാത്രമേ രൂപ്കുൻവറിന്റെ മരണകാരണം സ്ഥിരീകരിക്കാൻ സാധിക്കൂവെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ ബാംഗോ പൊലീസ് കേസെടുത്തു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ചൗമീൻ കഴിച്ചു; ഭക്ഷ്യവിഷബാധയേറ്റ് 100ലധികം കുട്ടികൾ ആശുപത്രിയിൽ

കോഴിക്കോട് 60 വർഷം പഴക്കമുള്ള ബേക്കറി യൂണിറ്റിൽ തീപിടിത്തം; 20 ലക്ഷം രൂപയുടെ നാശനഷ്ടം

രാജസ്ഥാനിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ഒൻപത് പേർ മരിച്ചു: എട്ട് പേർക്ക് പരുക്ക്

മെർക്കുറി കലർന്ന ഫെയർനെസ് ക്രീമുകൾക്കെതിരെ കർശന നടപടി; എല്ലാ ജില്ലകളിലും പ്രത്യേക പരിശോധനാ സംഘം രൂപീകരിക്കണമെന്ന ആവശ്യം പരിശോധിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

ഗംഗാനദിക്ക് കുറുകെയുള്ള ‘നിതീഷ് സേതു’ പാലം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
