Monday, 23 November 2026 About Us · Contact Us

കൊല്ലം–കോട്ടയം മെമു എറണാകുളത്തേക്ക് നീട്ടൽ: തീരുമാനം താൽക്കാലികമായി മരവിപ്പിച്ച് റെയിൽവേ

Kollamkottayam Memu Extension To Ernakulam Railways - തീവണ്ടി

തിരുവനന്തപുരം: കൊല്ലം-കോട്ടയം മെമു ട്രെയിന്‍ എറണാകുളത്തേക്ക് നീട്ടാനുള്ള തീരുമാനം റെയില്‍വേ മന്ത്രാലയം താല്‍ക്കാലികമായി മരവിപ്പിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എംപി. നിലവില്‍ കൊല്ലം-കോട്ടയം റൂട്ടില്‍ സ്ഥിരം യാത്രക്കാര്‍ വ്യാപകമായി ആശ്രയിക്കുന്ന മെമു സര്‍വീസ് എറണാകുളത്തേക്കു നീട്ടുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് റെയില്‍വേ മന്ത്രിയുമായും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നു തീരുമാനം താല്‍ക്കാലികമായി മരവിപ്പിച്ചതെന്നും എംപി അറിയിച്ചു. നിലവിലുള്ള മെമു സര്‍വീസ് അതേപടി നിലനിര്‍ത്തിക്കൊണ്ട് യാത്രക്കാരുടെ അധിക തിരക്ക് പരിഹരിക്കുന്നതിനുള്ള ബദല്‍ സംവിധാനം പരിശോധിക്കാമെന്ന് റെയില്‍വേ മന്ത്രി ഉറപ്പുനല്‍കിയതായും എംപി അറിയിച്ചു.

വേണാട് എക്‌സ്പ്രസിലെ രൂക്ഷമായ യാത്രാത്തിരക്കും യാത്രാദുരിതവും പരിഹരിക്കുന്നതിനായി പുതിയ ട്രെയിന്‍ അനുവദിക്കുന്നതിനു പകരം കൊല്ലം-കോട്ടയം മെമു എറണാകുളത്തേക്കു നീട്ടാന്‍ തീരുമാനമെടുത്തതാണു വിവാദമായത്. രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമിട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് നിലവിലുള്ള സര്‍വീസ് നീട്ടാനുള്ള നീക്കമുണ്ടായതെന്നും കൊടിക്കുന്നില്‍ സുരേഷ് ചൂണ്ടിക്കാട്ടി.

വൈകുന്നേരങ്ങളില്‍ കോട്ടയം ഭാഗത്തുനിന്ന് കൊല്ലത്തേക്കും കൊല്ലം ഭാഗത്തുനിന്നു വിവിധ സ്റ്റേഷനുകളിലേക്കും യാത്ര ചെയ്യുന്നവര്‍ക്കു നിലവിലെ സമയക്രമത്തിലുള്ള മെമു സര്‍വീസ് വലിയ ആശ്രയമാണ്. ഈ ട്രെയിന്‍ എറണാകുളത്തേക്ക് നീട്ടിയാല്‍ നിലവിലുള്ള യാത്രക്കാരുടെ യാത്രാസൗകര്യത്തെയും സമയക്രമത്തെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയാണ് യാത്രക്കാര്‍ ഉയര്‍ത്തിയത്. വൈകുന്നേരങ്ങളില്‍ എറണാകുളത്തുനിന്ന് കോട്ടയം വഴി കൊല്ലത്തേക്ക് വേണാട് എക്‌സ്പ്രസിനു മുന്‍പായി പുതിയൊരു ട്രെയിന്‍ സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യമാണ് എംപി മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

അംഗീകാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കൾ വിൽക്കുന്നത് തടയാൻ നടപടിയുമായി ആരോഗ്യവകുപ്പ്; വ്ലോഗർമാർക്കും പിടിവീഴും

അംഗീകാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കൾ വിൽക്കുന്നത് തടയാൻ നടപടിയുമായി ആരോഗ്യവകുപ്പ്; വ്ലോഗർമാർക്കും പിടിവീഴും

10 മണിക്കൂർ മുൻപ്
തലയിൽ പ്ലാസ്റ്റിക് കവർ കെട്ടിയ നിലയിൽ; അട്ടപ്പാടിയിൽ സ്ത്രീ മരിച്ച നിലയിൽ: ഭർത്താവ് കസ്റ്റഡിയിൽ

തലയിൽ പ്ലാസ്റ്റിക് കവർ കെട്ടിയ നിലയിൽ; അട്ടപ്പാടിയിൽ സ്ത്രീ മരിച്ച നിലയിൽ: ഭർത്താവ് കസ്റ്റഡിയിൽ

11 മണിക്കൂർ മുൻപ്
മതിയായ ചികിത്സ നൽകിയില്ലെന്ന് പരാതി; കോഴിക്കോട് എട്ടുവയസ്സുകാരന്റെ മരണത്തിൽ സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കുമെതിരെ കേസ്

മതിയായ ചികിത്സ നൽകിയില്ലെന്ന് പരാതി; കോഴിക്കോട് എട്ടുവയസ്സുകാരന്റെ മരണത്തിൽ സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കുമെതിരെ കേസ്

11 മണിക്കൂർ മുൻപ്
പത്മജ പാർട്ടി വിട്ടപ്പോൾ പറഞ്ഞതും ചെയ്തതും നമ്മുക്ക് മുന്നിലുണ്ടെന്ന് ഷാഫി പറമ്പിൽ; പാർട്ടിക്കുള്ളിൽ ഗ്രൂപ്പ് വിഭാഗീയതയാണെന്ന് ഉണ്ണിത്താൻ

പത്മജ പാർട്ടി വിട്ടപ്പോൾ പറഞ്ഞതും ചെയ്തതും നമ്മുക്ക് മുന്നിലുണ്ടെന്ന് ഷാഫി പറമ്പിൽ; പാർട്ടിക്കുള്ളിൽ ഗ്രൂപ്പ് വിഭാഗീയതയാണെന്ന് ഉണ്ണിത്താൻ

11 മണിക്കൂർ മുൻപ്
സംസ്കൃത സർവകലാശാലയിലെ മുൻ എസ്എഫ്ഐ പ്രവർത്തകർക്ക് പിഎസ്‌സി വഴി കൂട്ടത്തോടെ നിയമനം; ക്രമക്കേട് ആരോപണത്തിൽ വീണ്ടും അന്വേഷണം

സംസ്കൃത സർവകലാശാലയിലെ മുൻ എസ്എഫ്ഐ പ്രവർത്തകർക്ക് പിഎസ്‌സി വഴി കൂട്ടത്തോടെ നിയമനം; ക്രമക്കേട് ആരോപണത്തിൽ വീണ്ടും അന്വേഷണം

11 മണിക്കൂർ മുൻപ്
പത്മജയുടെ കോണ്‍ഗ്രസ് പ്രവേശം; നിര്‍ണായക ചര്‍ച്ചകളിലേക്ക് കെപിസിസി: എതിര്‍പ്പ് ശക്തമായതോടെ കരുതലോടെ നീങ്ങാന്‍ നേതൃത്വം

പത്മജയുടെ കോണ്‍ഗ്രസ് പ്രവേശം; നിര്‍ണായക ചര്‍ച്ചകളിലേക്ക് കെപിസിസി: എതിര്‍പ്പ് ശക്തമായതോടെ കരുതലോടെ നീങ്ങാന്‍ നേതൃത്വം

13 മണിക്കൂർ മുൻപ്