കെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്
ആവശ്യകത ആവർത്തിച്ചു പറഞ്ഞതാണ്
തിരുവനന്തപുരം: വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. കെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ലെന്നും ദീർഘ കാലത്തേക്കുള്ള ആവശ്യകത ആവർത്തിച്ചു പറഞ്ഞതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ജിഎൻഎയുമായി ഇനി കരാറില്ലെന്നും കരാർ പ്രയോഗികമല്ലെന്നും മഹാരാഷ്ട്രയിലെ സിന്നാർ നിലയത്തിൽ നിന്ന് കൂടുതൽ വൈദ്യുതി ലഭ്യമാക്കുമെന്നും മുഖ്യമന്ത്രിയും താനും ചേർന്ന് ഒരു മാസം മുൻപ് ഡൽഹിയിൽ നടത്തിയ ചർച്ചകളുടെ ഫലമായാണ് ഇതെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ വൈദ്യുതി ആവശ്യകത ഉണ്ട്. ദീർഘ കാലത്തേക്ക് വൈദ്യുതി വേണമെന്നും കൂടുതൽ വൈദ്യുതി വാങ്ങാൻ നീക്കം നടത്തുകയാണ്. കെഎസ്ഇബി സമ്മർദം ഉണ്ടാക്കിയിട്ടില്ല. അതിന്റെ പ്രയാസങ്ങൾ ബോർഡ് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുമായി നിലവിൽ വിഷയമൊന്നുമില്ലെന്നും വൈദ്യുതി കരാറുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾ നൽകിയത് മാധ്യമങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വേനൽക്കാലത്ത് വൈദ്യുതി ആവശ്യം കുതിച്ചുയരാൻ സാധ്യതയുള്ളതിനാൽ, മുൻകരുതൽ എന്ന നിലയിലാണ് കെഎസ്ഇബി റിപ്പോർട്ട് സമർപ്പിച്ചത്. മുഖ്യമന്ത്രിക്ക് മേൽ സമ്മർദ്ദം ചെലുത്തുകയല്ല, മറിച്ച് വസ്തുതകൾ ബോധ്യപ്പെടുത്തുക മാത്രമാണ് ചെയ്തതെന്ന് മന്ത്രി പറഞ്ഞു.
കെഎസ്ഇബിക്ക് അടിയന്തര വൈദ്യുതി ആവശ്യമുണ്ടെന്നായിരുന്നു മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. സമ്മര്‍ദം ചെലുത്തി ഹിമാചല്‍ വൈദ്യുതി വാങ്ങാന്‍ ശ്രമം നടന്നതായും മാധ്യമങ്ങളോട് അദ്ദേഹം പ്രതികരിച്ചിരുന്നു. ഇതുസംബന്ധിച്ച് നവംബറില്‍ പ്രതിസന്ധിയുണ്ടെന്ന റിപ്പോര്‍ട്ട് വന്നതെങ്ങനെയെന്ന് പരിശോധിക്കാന്‍ പുതിയ ഊര്‍ജ സെക്രട്ടറിക്കും കെഎസ്ഇബി ചെയര്‍മാനും നിര്‍ദേശം നല്‍കിയിരുന്നു. പിന്നീട് എന്‍ടിപിസി സിന്നാറുമായി കരാര്‍ ഒപ്പിടാൻ കെഎസ്ഇബിക്ക് നിര്‍ദേശം നൽകുകയായിരുന്നു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

സാക്കിർ നായിക്കിന്റെ ഇസ്‌ലാമിക് റിസർച്ച് ഫൗണ്ടേഷന് ഏർപ്പെടുത്തിയ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ

അടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ

അഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യും

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ
