ചാല സ്വർണ്ണക്കവർച്ചയിൽ ദുരൂഹത മുറുകുന്നു; ഉടമയ്ക്ക് ‘സ്വർണം പൊട്ടിക്കൽ’ സംഘവുമായി ബന്ധമെന്ന് സംശയം: അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
തിരുവനന്തപുരം: ചാല സ്വർണ്ണ കവർച്ചയിലെ ദുരൂഹത തിരഞ്ഞ് പൊലീസ്. ഉടമയ്ക്ക് സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായി ബന്ധമുണ്ടെന്ന സൂചനകള്‍ പൊലീസിന് ലഭിച്ചു. നേരത്തെ സ്വര്‍ണം പൊട്ടിക്കല്‍ സംഘം ഏല്‍പ്പിക്കുന്ന സ്വര്‍ണം ഉരുക്കി മറ്റൊരു രൂപത്തിലാക്കി കൊടുക്കുന്നുണ്ടെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. സംഭവുമായി ബന്ധപ്പെട്ട് പത്ത് പേരെ പൊലീസ് ചോദ്യം ചെയ്തത്. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് ഉടമയ്ക്ക് സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായി ബന്ധമുണ്ടെന്ന നിഗമനത്തില്‍ എത്തിയത്.
സ്ഥാപനത്തിലെ സ്വർണ ഇടപാടുകളും, സ്ഥാപന ഉടമയേയും കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. മോഷണത്തിൽ സ്ഥാപനത്തിന്റെ ഭാഗമായ ചിലർക്ക് ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിരീക്ഷണം. തിരുവനന്തപുരം ചാലയിൽ 25 വർഷമായി ജ്വല്ലറി ബിസിനസ് നടത്തുന്ന മഹാരാഷ്ട്ര സ്വദേശി നന്ദകുമാർ ആണ് പരാതിക്കാരൻ. വ്യാഴാഴ്ച രാത്രിയാണ് തലസ്ഥാനത്തെ ഞെട്ടിച്ച മോഷണം നടന്നത്.
കേസിൽ പ്രതികളെക്കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല. പ്രതികൾ ഉപയോഗിച്ച വാഹനങ്ങളും, പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. മോഷണത്തിന് ദിവസങ്ങൾ നീണ്ട തയ്യാറെടുപ്പ് പ്രതികൾ നടത്തിയിട്ടുണ്ട് എന്നാണ് പൊലീസിന്റെ നിഗമനം. സംഭവം നടന്ന വ്യാഴാഴ്ച ധാരാളം കച്ചവടം നടന്നിരുന്നു. കവര്‍ച്ചയ്ക്ക് പിന്നില്‍ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം.
രണ്ട് ഹോണ്ട ബൈക്കുകളിലെത്തിയ മൂന്നു പേരാണ് തലസ്ഥാനത്തെ ഞെട്ടിച്ച കവർച്ച ശ്രമത്തിന് പിന്നിലെന്ന് സ്ഥിരീകരണം. വീട്ടിലേക്കുള്ള യാത്രാമധ്യേ മരക്കട എസ്ബിഐ ബ്രാഞ്ചിന് സമീപത്ത് നിന്നാണ് സ്വർണമടങ്ങിയ ബാഗ് തട്ടിപ്പറിക്കുന്നത്. പഴയ സ്വർണം ശുദ്ധീകരിക്കാൻ വീട്ടിലേക്ക് എത്തിക്കുന്നതാണ് പതിവ് രീതി. ഇതിനിടെയാണ് ബൈക്കിലെത്തിയ സംഘം സ്വർണം കവർന്നത്. പ്രതികളുടെ വാഹന നമ്പർ ട്രാക്ക് ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഫോർട്ട് പൊലീസ് എസ്എച്ച്ഒയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീർഥാടകർക്ക് രണ്ട് ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ് പരിരക്ഷ; എൽഐസിയുമായി സഹകരിച്ച് ദേവസ്വം ബോർഡ്

നിയമസഭ കൈയ്യാങ്കളി കേസ്: പ്രതിഭാഗത്തിന്റെ ഹരജികൾ തള്ളി; ഒന്നാം സാക്ഷി നേരിട്ട് ഹാജരാകണമെന്ന് കോടതി

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺ

യാത്രയ്ക്ക് മുൻപേ ടിപ്പ് വാങ്ങി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു; ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി
