Sunday, 15 November 2026 About Us · Contact Us

ചാല സ്വർണക്കവർച്ച; ബിസിനസ് കുടിപ്പക: കവർച്ച ആസൂത്രണം ചെയ്ത മാളവിക ജ്വല്ലറി ഉടമക്കും പങ്ക്

Vaishnavi - തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു
തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

ചാലയിലെ സ്വര്‍ണക്കവര്‍ച്ച ആസൂത്രണത്തില്‍ മാളവിക ജ്വല്ലറി ഉടമയ്ക്കും പങ്ക്. ജ്വല്ലറി ഉടമ ജയറാം പ്രതികളുമായി ബന്ധപ്പെട്ടിരുന്നു എന്ന് പൊലീസ് പറയുന്നു. വിശദമായ ചോദ്യംചെയ്യലിന് ശേഷം ജയറാമിന്റെ അറസ്റ്റ് രേഖപ്പെടുത്തും.

തിരുവനന്തപുരം നഗരത്തില്‍ വന്‍ ആസൂത്രണത്തോടെ നടപ്പിലാക്കിയ സ്വര്‍ണക്കവര്‍ച്ചയില്‍ 48 മണിക്കൂറിനുള്ളില്‍ പൊലീസ് പ്രതികളെ വലയിലാക്കി. സിസിടിവി ദൃശ്യമായിരുന്നു നിര്‍ണ്ണായകമായത്. കൃത്യത്തിനു ഉപയോഗിച്ച ഹോണ്ട സി.ബി 350 ബൈക്ക് പ്രതികളിലേക്ക് എത്താനുള്ള തുമ്പായി. ഇതോടെ ആസൂത്രണം സംബന്ധിച്ച വിവരങ്ങളും പൊലീസിന് ലഭിച്ചു. ചാലയില്‍ സ്വര്‍ണ്ണ ഏജന്റുകളായി പ്രവര്‍ത്തിക്കുന്ന മഹാരാഷ്ട്ര സ്വദേശി അമോല്‍, തിരുവനന്തപുരം സ്വദേശി ദിലീപ് എന്നിവരാണ് കവര്‍ച്ചയ്ക്ക് ക്വട്ടേഷന്‍ നല്‍കിയത്. നന്ദകുമാറുമായി പ്രതികള്‍ക്കുണ്ടായിരുന്ന ബിസിനസ് വൈരാഗ്യമായിരുന്നു കാരണം. നിരവധി കേസുകളില്‍ പ്രതിയായ അനൂപ് രാജിനാണ് ക്വട്ടേഷന്‍ നല്‍കിയത്.

ഷാഡോ അനിലെന്ന അനില്‍ പ്രസാദും, വിനോദ് ആന്റണിയും ബൈക്കില്‍ പിന്തുടര്‍ന്നെത്തി ജ്വല്ലറി ഉടമ നന്ദകുമാറില്‍ നിന്നും സ്വര്‍ണം കവര്‍ന്നു. പിന്നാലെ ഇവര്‍ ഹൈവേയില്‍ കാറുമായി കാത്തുനിന്ന അനൂപ് രാജിനൊപ്പം സ്വര്‍ണവുമായി തമിഴ്നാട്ടിലേക്ക് കടന്നു. പൊലീസ് പിന്തുടരുന്നുവെന്നുമനസിലാക്കി ബെംഗളൂരു വഴി വയനാടെത്തി. തിരുവനന്തപുരം സിറ്റി പൊലീസിന്റെ വിവരം അനുസരിച്ചു വയനാട് പൊലീസ് അനൂപ് രാജ്, അനില്‍, വിനോദ് എന്നിവരെ സാഹസികമായി പിടികൂടി.

400 ഗ്രാം സ്വര്‍ണവും ഇവരില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നന്ദകുമാറിനെ പകല്‍ മുഴുവന്‍ നിരീക്ഷിച്ചു വിവരം കൈമാറിയ ശ്രാവണ്‍ ഓടി രക്ഷപ്പെട്ടിരുന്നു. ശ്രാവണിനായുള്ള തിരച്ചില്‍ പൊലീസ് തുടരുകയാണ്. ഇവരെ കൂടാതെയാണ് വൈഷ്ണവി ജുവലറിക്ക് സമീപമുള്ള മാളവിക ജ്വല്ലറി ഉടമസ്ഥന്‍ ജയറാമിനും ആസൂത്രണത്തില്‍ പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയത്. വിശദ ചോദ്യംചെയ്യലിനു ശേഷം ജയറാമിന്റെ അറസ്റ്റ് ഉണ്ടാകും. ഇതിനിടെ തിരുവനന്തപുരത്ത് നിന്നും അറസ്റ്റ് ചെയ്ത അമോലുമായി പൊലീസ് അമോലിന്റെ സ്വര്‍ണ ഇടപാട് സ്ഥപാനത്തില്‍ പരിശോധന നടത്തി.

വയനാട്ടില്‍ നിന്നും അറസ്റ്റിലായ പ്രതികളെ അല്‍പസമയത്തിനകം പൊലീസ് തിരുവനന്തപുരത്ത് എത്തിക്കും. ഇവരെ ഇവിടെ എത്തിച്ച ശേഷമാകും കൂടുതല്‍ ചോദ്യം ചെയ്യല്‍ തുടരുക.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ആലപ്പുഴയിൽ ക്രൂരത; ഒന്നരവയസ്സുകാരനെ പിതാവ് തറയിലടിച്ച് കൊന്നു

ആലപ്പുഴയിൽ ക്രൂരത; ഒന്നരവയസ്സുകാരനെ പിതാവ് തറയിലടിച്ച് കൊന്നു

6 മണിക്കൂർ മുൻപ്
ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസ്: ചെയർമാൻ ആർ. പ്രേംകുമാറിന്റെ ഭാര്യയെയും മകനെയും ക്രൈംബ്രാഞ്ച് പ്രതിചേർത്തു

ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസ്: ചെയർമാൻ ആർ. പ്രേംകുമാറിന്റെ ഭാര്യയെയും മകനെയും ക്രൈംബ്രാഞ്ച് പ്രതിചേർത്തു

9 മണിക്കൂർ മുൻപ്
കാരശ്ശേരി കക്കാട് മാളിയേക്കൽ കടവിന് സമീപം ഇരുവഞ്ഞിപ്പുഴയിൽ യുവാവിന്റെ മൃതദേഹം

കാരശ്ശേരി കക്കാട് മാളിയേക്കൽ കടവിന് സമീപം ഇരുവഞ്ഞിപ്പുഴയിൽ യുവാവിന്റെ മൃതദേഹം

10 മണിക്കൂർ മുൻപ്
ചാല സ്വർണക്കവർച്ച: വയനാട്ടിൽ പിടിയിലായ പ്രതികളെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി

ചാല സ്വർണക്കവർച്ച: വയനാട്ടിൽ പിടിയിലായ പ്രതികളെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി

11 മണിക്കൂർ മുൻപ്
തൃശ്ശൂർ പൂരം കലക്കൽ: തെളിവുകളുടെ അഭാവം; ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് മടക്കി

തൃശ്ശൂർ പൂരം കലക്കൽ: തെളിവുകളുടെ അഭാവം; ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് മടക്കി

12 മണിക്കൂർ മുൻപ്
വടകര എംഡിഎംഎ കേസ്: ഷിന്റോ ഷിബു രാജ്യാന്തര ലഹരി ശൃംഖലയിലെ പ്രധാന കണ്ണി: ഹൈദരാബാദിൽ ഒളിവിൽ കഴിഞ്ഞത് മറ്റൊരു പേരിൽ

വടകര എംഡിഎംഎ കേസ്: ഷിന്റോ ഷിബു രാജ്യാന്തര ലഹരി ശൃംഖലയിലെ പ്രധാന കണ്ണി: ഹൈദരാബാദിൽ ഒളിവിൽ കഴിഞ്ഞത് മറ്റൊരു പേരിൽ

12 മണിക്കൂർ മുൻപ്