തൃശ്ശൂർ പൂരം കലക്കൽ: തെളിവുകളുടെ അഭാവം; ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് മടക്കി
പൂരം കലക്കൽ കേസിൽ പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപിക്ക് നിർദേശം
തിരുവനന്തപുരം: തൃശ്ശൂർ പൂരം കലക്കലിലെ അന്വേഷണ റിപ്പോർട്ട് മടക്കി ആഭ്യന്തര വകുപ്പ്. റിപ്പോർട്ടിൽ അവ്യക്തയും തെളിവുകളുടെ അഭാവവുമെന്ന് വിലയിരുത്തൽ. പൊലീസ് വീഴ്ച്ച സംബന്ധിച്ച് കൃത്യമായ വിവരങ്ങളില്ലെന്നും ആഭ്യന്തര വകുപ്പ്. പൊലീസ്-ദേവസ്വം ഏകോപനമില്ലായ്മ പൂരം അലങ്കോലപ്പെടാൻ കാരണമെന്നായിരുന്നു റിപ്പോർട്ട്. തെളിവുകൾ ഉൾപ്പെടുത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദ്ദേശിച്ചാണ് റിപ്പോർട്ട് മടക്കിയത്.
16 വീഴ്ച്ചകളാണ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. എന്നാൽ ഇക്കാര്യങ്ങളിൽ തെളിവുകൾ ഇല്ലെന്ന് ആഭ്യന്തര വകുപ്പ്. ക്രൈം ബ്രാഞ്ച് മേധാവി എച്ച്.വെങ്കിഡേഷിന്റെ റിപ്പോർടട്ടാണ് പൊലീസ് മേധാവി സർക്കാരിന് സമർപ്പിച്ചത്. തിരുവമ്പാടി ദേവസ്വത്തിലെ 8 ഭാരവാഹികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുന്നതിനു അനുമതി തേടി കൊണ്ടായിരുന്നു റിപ്പോർട്ട്. റിപ്പോർട്ടിൽ എഡിജിപി എം.ആർ അജിത്കുമാറിന്റെ ഇടപെടൽ സംബന്ധിച്ച് കാര്യമായ വിവരങ്ങൾ ഇല്ലായിരുന്നു.
പൂരം കലക്കലുമായി ബന്ധപ്പെട്ടുകൊണ്ട് ത്രിതല അന്വേഷണമാണ് കഴിഞ്ഞ എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ചത്. ഡിജിപിയും ഇന്റലിജൻസ് മേധാവിയും നടത്തിയ അന്വേഷണ റിപ്പോർട്ട് നേരത്തെ തന്നെ സർക്കാറിന് കൈമാറിയിരുന്നു. മാസങ്ങൾക്കുശേഷമാണ് ക്രൈംബ്രാഞ്ച് മേധാവി അട്ടിമറിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് കൈമാറിയത്. 2024ലെ തൃശൂർപൂരവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴി വച്ചത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ചാല സ്വർണ്ണക്കവർച്ചയിൽ നിർണ്ണായക വഴിത്തിരിവ്; ആറുപേർ പിടിയിൽ: ഒരാൾ രക്ഷപ്പെട്ടു

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്

വീണ്ടും ട്വിസ്റ്റ്: ഡി. ബാലമുരളിയെ കെഎംഎസ്സിഎല് എംഡിയായി നിയമിക്കാനുള്ള തീരുമാനം സര്ക്കാര് പിന്വലിച്ചു

മധുര ജ്വല്ലറിയിലെ വൻ കവർച്ച; അഞ്ച് കിലോ സ്വർണവുമായി ഇൻഫ്ലുവൻസർ മീനാക്ഷിയും മുഖ്യപ്രതിയുടെ പിതാവും അറസ്റ്റിൽ

കൊച്ചിയിൽ ബീഫ് വിൽക്കുന്നു എന്ന് പരാതി; മോദിയെയും യോഗിയെയും ടാഗ് ചെയ്ത യുവാവിന് കമന്റ് ബോക്സിൽ പൊങ്കാലയിട്ട് മലയാളികൾ
