കരാർ ഒപ്പിട്ട സിനിമകളിൽ നിന്ന് പോലും ഒഴിവാക്കി; ബോളിവുഡ് ലോബിക്കെതിരെ തുറന്നടിച്ച് വിവേക് ഒബ്റോയ്
ബോളിവുഡ് സിനിമാ ലോകത്ത് താൻ നേരിട്ട കടുത്ത അവഗണനയെയും ഒറ്റപ്പെടുത്തലിനെയും കുറിച്ച് മനസ്സുതുറന്ന് നടൻ വിവേക് ഒബ്റോയ്. കരിയറിന്റെ തുടക്കത്തിൽ മികച്ച വിജയങ്ങളും അവാർഡുകളും നേടിയിട്ടും, സിനിമാ മേഖലയിലെ ശക്തമായ ഒരു ലോബി തന്നെ ബോധപൂർവം മാറ്റിനിർത്തുകയായിരുന്നുവെന്ന് താരം വെളിപ്പെടുത്തി. അടുത്തിടെ നൽകിയ ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് ജീവിതത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ടത്തെക്കുറിച്ച് വിവേക് ഒബ്റോയ് സംസാരിച്ചത്.
തെറ്റെന്ന് തോന്നിയ കാര്യത്തിനെതിരെ നിലപാടെടുത്തതിന് പിന്നാലെയാണ് തനിക്കെതിരെ നീക്കങ്ങൾ ആരംഭിച്ചതെന്ന് താരം പറയുന്നു. ഇതോടെ കരാർ ഒപ്പിട്ട സിനിമകളിൽ നിന്ന് പോലും തന്നെ ഒഴിവാക്കി. തന്നോടൊപ്പം പ്രവർത്തിക്കാൻ തയ്യാറായ സംവിധായകർക്കും നിർമ്മാതാക്കൾക്കും അധോലോകത്തുനിന്ന് പോലും ഭീഷണി കോളുകൾ വന്നിരുന്നതായും, സ്വന്തം സുരക്ഷയെ ഭയന്ന് പലരും പ്രോജക്റ്റുകളിൽ നിന്ന് പിന്മാറിയതായും വിവേക് വെളിപ്പെടുത്തി.
കഴിവുകേടുകൊണ്ടല്ല, മറിച്ച് തന്റെ നിയന്ത്രണത്തിന് പുറത്തുള്ള ചില ശക്തികളുടെ ഇടപെടൽ കാരണമാണ് അവസരങ്ങൾ നഷ്ടമായതെന്ന് അദ്ദേഹം വ്യക്തമാക്കി. നിരന്തരമായ മാധ്യമ ആക്രമണങ്ങളും അവഗണനയും തന്നെ കടുത്ത മാനസിക സമ്മർദ്ദത്തിലേക്കും വിഷാദത്തിലേക്കും തള്ളിവിട്ടതായും, ആ ഘട്ടത്തിൽ മദ്യപാനത്തിനും സ്വയം വെറുപ്പിനും അടിമപ്പെട്ടിരുന്നതായും താരം തുറന്നുപറഞ്ഞു. പിന്നീട് ബിസിനസ്സ് രംഗത്തേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതാണ് സാമ്പത്തികമായി സ്വതന്ത്രനാകാനും സിനിമാ ലോബികളുടെ സമ്മർദ്ദങ്ങളെ അതിജീവിക്കാനും തന്നെ സഹായിച്ചതെന്നും വിവേക് ഒബ്റോയ് കൂട്ടിച്ചേർത്തു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പ്രാക്ക് പ്രാക്ക് .. കൊല്ലിപ്രാക്ക് ഗാനവുമായി ‘മായൻ ചാപ്റ്റർ 1’. ഡിസംബർ 3ന് ചിത്രം തീയറ്ററുകളിൽ എത്തും.

സ്കൂളുകളിൽ സംഘപരിവാർ പ്രസിദ്ധീകരണത്തിന്റെ പരീക്ഷയ്ക്ക് അനുമതി; റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

സംഘപരിവാര്‍ പ്രസിദ്ധീകരണം ‘മയില്‍പ്പീലി’യുടെ സ്കോളര്‍ഷിപ്പ് നടത്താന്‍ സ്കൂളുകള്‍ക്ക് അനുമതി

മെസിയില്ലാത്ത അർജന്റീനയ്ക്ക് ആദ്യ തോൽവി; പത്താം നമ്പർ കുപ്പായത്തിൽ ഇനി ആര്?

20 മണിക്കൂർ പിന്നിട്ട ആഗോള തടസ്സം: ഇമെയിൽ ടൈംഔട്ട് 48 മണിക്കൂറായി നീട്ടിയതിന് പിന്നാലെ സേവനങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങുന്നതായി മൈക്രോസോഫ്റ്റ്
