13 ലക്ഷത്തിന്റെ കാർ വേണമെന്ന് വാശി; സ്ത്രീധനമായി നൽകിയത് 9.5 ലക്ഷത്തിന്റെ കാറായതിനാൽ വിവാഹത്തിൽ നിന്ന് പിന്മാറി ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ
സോനിപത്: ഉദ്ദേശിച്ച കാർ ലഭിച്ചില്ലെന്ന് ആരോപിച്ച് വിവാഹത്തിൽ നിന്ന് പിൻമാറിയ ഡൽഹി പൊലീസ് ഉദ്യോഗസ്ഥനെതിരേ വധുവിന്റെ കുടുംബം പൊലീസിൽ പരാതി നൽകി. ഹരിയാനയിലെ സോനിപത്തിലാണ് സംഭവം. ഡൽഹി പൊലീസിൽ ജോലി ചെയ്യുന്ന കുൽദീപ് എന്നയാളാണ് 13 ലക്ഷം രൂപ വിലവരുന്ന മാരുതി ബ്രെസ വേണമെന്ന് ആവശ്യപ്പെട്ടതെന്നും ഇത് ലഭിക്കാത്തതിനെ തുടർന്ന് വിവാഹത്തിൽ നിന്ന് പിൻമാറിയതെന്നുമാണ് വധുവിന്റെ പിതാവ് സുഭാഷ് കുമാറിന്റെ പരാതി.
ആറ് മാസം മുൻപാണ് സുഭാഷ് തന്റെ മകൾ ഹീനയുടെ വിവാഹം കുൽദീപുമായി നിശ്ചയിച്ചത്. നവംബർ 20നായിരുന്നു വിവാഹം. 9.5 ലക്ഷം രൂപ വിലവരുന്ന ഹ്യുണ്ടായി ഓറയാണ് വരനുവേണ്ടി ആദ്യം ബുക്ക് ചെയ്തിരുന്നത്. എന്നാൽ വിവാഹത്തിന് തൊട്ടുമുൻപ് ബ്രെസ വേണമെന്ന് വരന്റെ കുടുംബം ആവശ്യപ്പെട്ടതായി സുഭാഷ് ആരോപിച്ചു. വിവാഹത്തിന് ഒരു ദിവസം മുൻപ് ഇക്കാര്യം അറിഞ്ഞതോടെ ഓറയുടെ ബുക്കിങ് റദാക്കി ബ്രെസ വാങ്ങാൻ ശ്രമിച്ചെങ്കിലും സമയത്തിനുള്ളിൽ വാഹനം ലഭിച്ചില്ല. വരന്റെ കുടുംബം സ്വർണാഭരണങ്ങളും ആവശ്യപ്പെട്ടിരുന്നതായി പരാതിയിലുണ്ട്. വരന് രണ്ട് പവൻ സ്വർണമാലയും മാതാവിന് നാല് പവൻ കമ്മലും കൂടാതെ മറ്റ് ബന്ധുക്കൾക്കുള്ള ആഭരണങ്ങളും ഒരുക്കിയിരുന്നുവെന്ന് വധുവിന്റെ പിതാവ് പറയുന്നു.
വിവാഹ ഒരുക്കങ്ങൾക്കായി 25 മുതൽ 30 ലക്ഷം രൂപ വരെ ചെലവഴിച്ചെന്നും 1,200 പേർക്ക് ഭക്ഷണം ഒരുക്കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. വിവാഹദിവസം സാധാരണ വസ്ത്രത്തിൽ മാതാവിനൊപ്പം എത്തിയ വരൻ ബ്രെസ ലഭിക്കാത്തതിനെ തുടർന്ന് തർക്കമുണ്ടാക്കി മടങ്ങിയെന്നാണ് പരാതി. വധു വിവാഹവേഷത്തിൽ മണ്ഡപത്തിൽ കാത്തിരുന്നെങ്കിലും വരൻ തിരിച്ചെത്തിയില്ല. കുൽദീപിനും കുടുംബത്തിനുമെതിരേ നടപടി വേണമെന്ന് വധുവിന്റെ പിതാവ് പരാതിയിൽ ആവശ്യപ്പെട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഗുരുവായൂരിലെ സ്വർണം, രത്നം എന്നിവയുടെ മൂല്യവും ശുദ്ധിയും രേഖപ്പെടുത്തണം; ആസ്തിവിവരപ്പട്ടിക തയാറാക്കാൻ ഹൈക്കോടതി നിർദേശം

രാജസ്ഥാനിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ഒൻപത് പേർ മരിച്ചു: എട്ട് പേർക്ക് പരുക്ക്

പിഎം ശ്രീ വിവാദത്തിന് വിരാമമിട്ട് സിപിഐഎം; ‘അടഞ്ഞ അധ്യായങ്ങൾ വീണ്ടും തർക്കവിഷയമാക്കരുത്’, ശിവൻകുട്ടിയെയും ടി.പി. രാമകൃഷ്ണനെയും തള്ളി നേതൃത്വം

സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന ആഹ്വാനം ജനങ്ങൾ കേട്ടു; പ്രശംസിച്ച് പ്രധാനമന്ത്രി മോദി

മെർക്കുറി കലർന്ന ഫെയർനെസ് ക്രീമുകൾക്കെതിരെ കർശന നടപടി; എല്ലാ ജില്ലകളിലും പ്രത്യേക പരിശോധനാ സംഘം രൂപീകരിക്കണമെന്ന ആവശ്യം പരിശോധിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
