Sunday, 22 November 2026 About Us · Contact Us

മൂന്നാറിലെ യുവതിയുടെ മരണത്തിൽ വഴിത്തിരിവ്: വിഷം ഉള്ളിൽ ചെന്നല്ല മരണമെന്ന് കണ്ടെത്തൽ; ഭർത്താവ് അറസ്റ്റിൽ

Munnar - മൂന്നാറിലെ യുവതിയുടെ മരണത്തിൽ വഴിത്തിരിവ്: വിഷം ഉള്ളിൽ ചെന്നല്ല മരണമെന്ന് കണ്ടെത്തൽ; ഭർത്താവ് അറസ്റ്റിൽ

അസം സ്വദേശിനി കബിത ബോറ (22) കൊല്ലപ്പെട്ട സംഭവത്തിൽ വഴിത്തിരിവ്. കബിത വിഷം കഴിച്ചു മരിച്ചതല്ലെന്നും ഭർത്താവ് കൊലപ്പെടുത്തിയതാണെന്നും പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. ഭർത്താവ് ജാർഖണ്ഡ് സ്വദേശി ജഗേശ്വർ കുമാർ ദാസിനെ (30) മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തു.

കബിത ബോറ പഴയ മൂന്നാറിലെ ലോഡ്ജിലാണു കൊല്ലപ്പെട്ടത്. ഷാൾ മുറുക്കിയും കഴുത്തു ഞെരിച്ചുമാണു വ്യാഴാഴ്ച രാത്രി കൊല നടത്തിയതെന്നു പൊലീസ് പറഞ്ഞു. സംശയമാണു കൊലപാതകത്തിനു പിന്നിലെന്നും പൊലീസ് പറഞ്ഞു. പ്രശ്നങ്ങൾ പറഞ്ഞുതീർക്കാമെന്ന് പറഞ്ഞാണ് ഇരുവരും ലോഡ്ജിൽ മുറിയെടുത്തത്. രണ്ടു ദിവസമായി ഇവിടെ താമസിച്ചുവരികയായിരുന്നു. ഇതിനിടെയാണ് കബിത മരിച്ചത്. കബിത വിഷം കഴിച്ചെന്നായിരുന്നു ഭർത്താവ് ആദ്യം പൊലീസിനോട് പറഞ്ഞത്. മരണത്തിൽ സംശയം തോന്നിയ പൊലീസ് വിശദമായ അന്വേഷണം നടത്തി. ചോദ്യം ചെയ്യലിൽ ജാഗേശ്വർ കുമാർദാസ് കുറ്റം സമ്മതിച്ചു.

വർഷങ്ങൾക്കു മുൻപു മൂന്നാറിലെത്തിയതാണു യുവതിയുടെ കുടുംബം. പിതാവ് എസ്റ്റേറ്റ് തൊഴിലാളിയും അമ്മ പഞ്ചായത്ത് ശുചീകരണത്തൊഴിലാളിയുമാണ്. പഴയ മൂന്നാറിലെ ഹോട്ടൽ ജീവനക്കാരനായ ജഗേശ്വറുമായി രണ്ടുവർഷം മുൻപാണ് യുവതിയുടെ വിവാഹം നടന്നത്. ഇതിനു ശേഷം ഇരുവരും രക്ഷിതാക്കൾക്കൊപ്പം പെരിയവര ചോലമലയിലായിരുന്നു താമസം. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

രാജസ്ഥാനിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ഒൻപത് പേർ മരിച്ചു: എട്ട് പേർക്ക് പരുക്ക്

രാജസ്ഥാനിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ഒൻപത് പേർ മരിച്ചു: എട്ട് പേർക്ക് പരുക്ക്

6 മണിക്കൂർ മുൻപ്
കോതമംഗലത്ത് വൻ ലഹരിവേട്ട: രാസലഹരിയും കഞ്ചാവുമായി യുവാക്കൾ പിടിയിൽ

കോതമംഗലത്ത് വൻ ലഹരിവേട്ട: രാസലഹരിയും കഞ്ചാവുമായി യുവാക്കൾ പിടിയിൽ

21 മണിക്കൂർ മുൻപ്
വയറുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിച്ച 17-കാരി പ്രസവിച്ചു; ആൺസുഹൃത്തിനെതിരെ പോക്സോ കേസ്

വയറുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിച്ച 17-കാരി പ്രസവിച്ചു; ആൺസുഹൃത്തിനെതിരെ പോക്സോ കേസ്

21 Nov 2026
അക്കൗണ്ടുകൾ മരവിപ്പിച്ചതിൽ പ്രതിഷേധം; ഹൈദരാബാദിലെ മെറ്റ ഓഫിസിലേക്ക് ഇരച്ചുകയറി യൂത്ത് കോൺഗ്രസ് പ്രവർത്തകർ, പൂച്ചെട്ടികൾ തകർത്തു

അക്കൗണ്ടുകൾ മരവിപ്പിച്ചതിൽ പ്രതിഷേധം; ഹൈദരാബാദിലെ മെറ്റ ഓഫിസിലേക്ക് ഇരച്ചുകയറി യൂത്ത് കോൺഗ്രസ് പ്രവർത്തകർ, പൂച്ചെട്ടികൾ തകർത്തു

21 Nov 2026
ഏറ്റുമാനൂരിൽ മാരക രാസലഹരിയായ എംഡിഎംഎയുമായി യുവ ഡോക്ടർ പിടിയിൽ

ഏറ്റുമാനൂരിൽ മാരക രാസലഹരിയായ എംഡിഎംഎയുമായി യുവ ഡോക്ടർ പിടിയിൽ

21 Nov 2026
നാഗർകോവിലിൽ ട്രെയിൻ ബോഗിയിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; പ്രതി പിടിയിൽ

നാഗർകോവിലിൽ ട്രെയിൻ ബോഗിയിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; പ്രതി പിടിയിൽ

21 Nov 2026