ധനരാജിന്റെ കുടുംബത്തിന് നീതി ലഭിക്കണം; വെറുതെ വിട്ടവർക്കെതിരെ സർക്കാർ അപ്പീൽ നൽകണമെന്ന് എം.വി. ജയരാജൻ
കണ്ണൂര്‍: ധനരാജിന്റെ കുടുംബത്തിന് നീതി കിട്ടണമെന്നും കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്നും സിപിഐഎം നേതാവ് എം വി ജയരാജന്. ധനരാജിനെ കൊലപ്പെടുത്തിയ മുഖ്യപ്രതികള്‍ മൂന്ന് പേര് കുറ്റക്കാരാണ് കണ്ടെത്തി. ആര്‍എസ്എസുകാരാണ് കൊലപ്പെടുത്തിയത് എന്ന് തെളിഞ്ഞുവെന്നാണ് പ്രാഥമികമായി പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്. 17 പേരെ വെറുതെ വിട്ടുവെന്നാണ് മനസിലാകുന്നത്. അത് സംബന്ധിച്ച് സര്‍ക്കാര്‍ അപ്പീല്‍ പോകണം. ക്രൂരമായ കൊലപാതകമായിരുന്നു അന്ന് നടന്നത്. വീട്ടിന് മുന്നില്‍ വച്ചായിരുന്നു കൊലപാതകം. കുറ്റക്കാരെയെല്ലാം നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ധനരാജിന്റെ കുടുംബത്തിന് നീതി കിട്ടണം – അദ്ദേഹം പറഞ്ഞു.
സെഷന്‍സ് ജഡ്ജിയുടെ റാങ്കിലുള്ള ജഡ്ജിയില്‍ നിന്നാണ് ഇത്തരമൊരു വിധി ഉണ്ടായിട്ടുള്ളത്. അപ്പോള്‍ അപ്പീല്‍ കൊടുക്കാവുന്നതാണ്. അത് സര്‍ക്കാരാണ് ചെയ്യേണ്ടത് – അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്രൂരമായ കൊലപാതകമെന്ന് കോടതി വിലയിരുത്തി. ഫോട്ടോസ് കൂടി കാണിച്ചാണ് ജഡ്ജ് ക്രൂരതകള്‍ വിവരിച്ചത്. സ്വന്തം വീട്ടില്‍ വെച്ചാണ് മാരകയുധങ്ങളുമായി ധനരാജിനെ കൊന്നത്. രക്തം തെറിച്ചത് മൂന്ന് വയസുകാരനായ മകന് ഉറങ്ങുന്ന മുറിയുടെ ചുമരിലേക്കാണ്. 37 മുറിവുകളാണ് ശരീരത്തില്‍ ഉണ്ടായത്. ഇറച്ചിവെട്ടുന്ന കടയില്‍ പോലും ഇങ്ങനെ ഉണ്ടാകില്ല. കൊല്ലാന്‍ ഒരു വെട്ട് മതിയല്ലോ. മോഷണമോ, പിടിച്ചുപറിയോ അല്ല. കണ്ണൂരിന്റെ ഭൂമിയിലാണ് കൊലപാതകം നടന്നത് – കോടതി നിരീക്ഷിച്ചു. ഇതിനിടെ, ജഡ്ജിയും പ്രതിഭാഗം അഭിഭാഷകനും തമ്മില്‍ തര്‍ക്കവുമുണ്ടായി. ക്രൂരമായ കൊലപാതകത്തെ ന്യായീകരിക്കേണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം, അപൂര്‍വങ്ങളില്‍ അപൂര്‍വമായി കാണാനാകില്ലെന്നും കോടതി വ്യക്തമാക്കി. വധശിക്ഷ ഉണ്ടാകില്ല. എന്നാല്‍, ശിക്ഷയില്‍ മറ്റ് ദാക്ഷിണ്യങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ല – കോടതി ചൂണ്ടിക്കാട്ടി. കേസില്‍ ശിക്ഷ മറ്റന്നാള്‍ വിധിക്കും.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

സംസ്കൃത സർവകലാശാലയിലെ മുൻ എസ്എഫ്ഐ പ്രവർത്തകർക്ക് പിഎസ്സി വഴി കൂട്ടത്തോടെ നിയമനം; ക്രമക്കേട് ആരോപണത്തിൽ വീണ്ടും അന്വേഷണം

കെഎഎസ് ചട്ടങ്ങളിൽ വൻ അഴിച്ചുപണി: ഒഴിവുകൾ മാറ്റിവയ്ക്കണമെന്ന വ്യവസ്ഥയും ഐഎഎസ് പരിഗണനാ ചട്ടവും ഒഴിവാക്കാൻ നീക്കം; കരട് വിജ്ഞാപനമായി

മൂന്നാറിലെ യുവതിയുടെ മരണത്തിൽ വഴിത്തിരിവ്: വിഷം ഉള്ളിൽ ചെന്നല്ല മരണമെന്ന് കണ്ടെത്തൽ; ഭർത്താവ് അറസ്റ്റിൽ

എഡിഎം നവീൻ ബാബുവിന്റെ മരണം: അന്വേഷണം സിബിഐക്ക് വിടുന്നതിൽ അനിശ്ചിതത്വം; പുതിയ എസ്ഐടി രൂപീകരിക്കാൻ നിയമോപദേശം

പാർട്ടി-സർക്കാർ കൂടിയാലോചനകൾ നടക്കുന്നില്ല; ഹൈക്കമാൻഡിനെ നേരിൽ കണ്ട് പരാതി അറിയിച്ച് എ ഗ്രൂപ്പ്
