Monday, 23 November 2026 About Us · Contact Us

കൊച്ചിയിൽ സിനഗോഗിന് സമീപം തീയിട്ട സംഭവം; എബിൻ ബി. പോളിനെ നാല് ദിവസത്തെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു

Synagogue Arson Case More Cases Against Accused Ebin Paul - കടവു ഭാഗം
സിനഗോഗിന് മുന്നിൽ തീയിട്ട കേസ്: പ്രതി എബിൻ പോളിനെതിരെ കൂടുതൽ കേസുകൾ

എറണാകുളം കടവുംഭാഗം ജൂത സിനഗോഗിന് സമീപത്തെ സ്ഥാപനത്തിന് തീവച്ച കേസിൽ ഒന്നാം പ്രതിയായ പുത്തൻകുരിശ് സ്വദേശി എബിൻ ബി. പോളിനെ (32) നാല് ദിവസത്തെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) കസ്റ്റഡിയിൽ വിട്ടു. കൊച്ചിയിലെ എൻ.ഐ.എ പ്രത്യേക കോടതി ജഡ്ജി പി.കെ. മോഹൻദാസാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. നവംബർ 27 വൈകുന്നേരം 5 മണി വരെയാണ് കസ്റ്റഡി കാലാവധി.

​കഴിഞ്ഞ ഒക്ടോബർ 12-ന് പുലർച്ചെ 2.30-ഓടെയാണ് മാർക്കറ്റ് റോഡിലെ പഴയ കടവുംഭാഗം ജൂത സിനഗോഗിന് മുന്നിലുള്ള ‘കൊച്ചിൻ ബ്ലോസംസ് അക്വേറിയം നഴ്സറി’യുടെ ഗേറ്റിൽ ദ്രാവകം ഒഴിച്ച് തീയിട്ടത്. രാജ്യാന്തര ഭീകരഭീഷണിയുമായി ബന്ധപ്പെട്ട് പൊലീസ് സംരക്ഷണമുള്ള ജൂത സമൂഹാംഗം നടത്തുന്ന സ്ഥാപനമാണിത്.

​പ്രതിയുടെ തീവ്രവാദ ബന്ധങ്ങൾ, സാമ്പത്തിക ഇടപാടുകൾ, എൻക്രിപ്റ്റ് ചെയ്ത ആശയവിനിമയങ്ങൾ എന്നിവ സംബന്ധിച്ച് കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനാണ് എൻ.ഐ.എ കസ്റ്റഡിയിൽ വാങ്ങിയത്. ടെലഗ്രാം ഗ്രൂപ്പുകൾ വഴി ലഭിച്ച നിർദേശപ്രകാരമാണ് ആക്രമണം നടത്തിയതെന്നും ഇതിന് പ്രതിഫലമായി ക്രിപ്റ്റോ കറൻസി ലഭിച്ചതായും അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. പ്രതിക്കെതിരെ യു.എ.പി.എ (UAPA) വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. കേസിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിനും മറ്റ് ലക്ഷ്യസ്ഥാനങ്ങൾ തിരിച്ചറിയുന്നതിനുമായി പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് എൻ.ഐ.എ കോടതിയെ അറിയിച്ചു.

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പ്രളയാനന്തര പുനർനിർമ്മാണത്തിന് കൈത്താങ്ങ്; നേപ്പാളിന് 15,000 കോടി രൂപയുടെ വികസന പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രളയാനന്തര പുനർനിർമ്മാണത്തിന് കൈത്താങ്ങ്; നേപ്പാളിന് 15,000 കോടി രൂപയുടെ വികസന പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

6 മണിക്കൂർ മുൻപ്
ഗോധ്ര ട്രെയിൻ തീവയ്പ്പ് കേസ്: പ്രതിയുടെ ശിക്ഷ സുപ്രീംകോടതി മരവിപ്പിച്ചു, എതിർക്കാതെ ഗുജറാത്ത് സർക്കാർ

ഗോധ്ര ട്രെയിൻ തീവയ്പ്പ് കേസ്: പ്രതിയുടെ ശിക്ഷ സുപ്രീംകോടതി മരവിപ്പിച്ചു, എതിർക്കാതെ ഗുജറാത്ത് സർക്കാർ

7 മണിക്കൂർ മുൻപ്
നൂലിഴകളുടെ ചരിത്രവുമായി ‘മാസ്റ്റേഴ്സ് ഇൻ മേക്കിംഗ്’ പ്രദർശനത്തിന് ഫോർട്ട് കൊച്ചി പെപ്പർ ഹൗസിൽ തുടക്കമായി

നൂലിഴകളുടെ ചരിത്രവുമായി ‘മാസ്റ്റേഴ്സ് ഇൻ മേക്കിംഗ്’ പ്രദർശനത്തിന് ഫോർട്ട് കൊച്ചി പെപ്പർ ഹൗസിൽ തുടക്കമായി

7 മണിക്കൂർ മുൻപ്
ഇന്തോനേഷ്യയിൽ മിഠായി ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 24 മരണം; നിരവധി പേരെ കാണാതായി

ഇന്തോനേഷ്യയിൽ മിഠായി ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 24 മരണം; നിരവധി പേരെ കാണാതായി

8 മണിക്കൂർ മുൻപ്
കെ.പി.സി.സി തലപ്പത്ത് അഴിച്ചുപണിക്ക് നീക്കം; സണ്ണി ജോസഫിനെ മാറ്റണമെന്ന ആവശ്യം ശക്തമാക്കാൻ വി.ഡി. സതീശൻ പക്ഷം, പ്രതിരോധവുമായി കെ.സി. വിഭാഗം

കെ.പി.സി.സി തലപ്പത്ത് അഴിച്ചുപണിക്ക് നീക്കം; സണ്ണി ജോസഫിനെ മാറ്റണമെന്ന ആവശ്യം ശക്തമാക്കാൻ വി.ഡി. സതീശൻ പക്ഷം, പ്രതിരോധവുമായി കെ.സി. വിഭാഗം

9 മണിക്കൂർ മുൻപ്
ക്രിസ്മസിന് തിയേറ്ററുകൾ കീഴടക്കാൻ എസ്.ഐ. ടി.എസ്. ലൗലജൻ; മോഹൻലാൽ-തരുൺ മൂർത്തി ചിത്രം ‘അതിമനോഹരം’ ഡിസംബർ 24-ന് എത്തും

ക്രിസ്മസിന് തിയേറ്ററുകൾ കീഴടക്കാൻ എസ്.ഐ. ടി.എസ്. ലൗലജൻ; മോഹൻലാൽ-തരുൺ മൂർത്തി ചിത്രം ‘അതിമനോഹരം’ ഡിസംബർ 24-ന് എത്തും

9 മണിക്കൂർ മുൻപ്