പ്രളയാനന്തര പുനർനിർമ്മാണത്തിന് കൈത്താങ്ങ്; നേപ്പാളിന് 15,000 കോടി രൂപയുടെ വികസന പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
അയോധ്യ-ജനക്പൂർ നേരിട്ടുള്ള ട്രെയിൻ സർവീസും ഫ്ലാഗ് ഓഫ് ചെയ്തു
ന്യൂഡൽഹി: നേപ്പാളിന് വികസന പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പുനരധിവാസത്തിന് പതിനയ്യായിരം കോടി രൂപയുടെ സഹായം ഇന്ത്യ നൽകും. നേപ്പാളിന് കാണ്ട്ല, പാരദ്വീപ് തുറമുഖങ്ങൾ ഉപയോഗിക്കാൻ അവസരമൊരുക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യ നേപ്പാളിൻ്റെ വിശ്വസ്ത പങ്കാളിയെന്ന് ബലേന്ദ്ര ഷാ പറഞ്ഞു. ഇന്ത്യൻ നിക്ഷേപങ്ങൾക്ക് നേപ്പാളിൽ അവസരം ഒരുക്കും. നരേന്ദ്ര മോദിയെ ബലേന്ദ്ര ഷാ നേപ്പാളിലേക്ക് ക്ഷണിച്ചു.
സരയു – കമല ട്രെയിൻ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. അയോധ്യയ്ക്കും നേപ്പാളിലെ ജനക്പൂർ ധാമിനുമിടയിലാണ് പ്രതിവാര ട്രെയിൻ സർവീസ് നടക്കുക. നരേന്ദ്ര മോദിയും ബലേന്ദ്ര ഷായും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.ബാലേന്ദ്ര ഷായ്ക്ക് ഇന്ത്യയിലെ സന്ദർശനത്തിനിടെ രാഷ്ട്രപതി ഭവനിൽ ഔദ്യോഗിക സ്വീകരണം നൽകി.
ഇന്ത്യൻ സർക്കാർ ആദരസൂചകമായി അദ്ദേഹത്തിന് ഗാർഡ് ഓഫ് ഓണർ നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചടങ്ങിൽ പങ്കെടുത്തു. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് ബാലേന്ദ്ര ഷാ ഇന്ത്യയിലെത്തിയത്. സാമ്പത്തിക സഹായം, ഇരുരാജ്യങ്ങളും തമ്മിലുള്ള ഗതാഗത-വാണിജ്യ ബന്ധങ്ങൾ മെച്ചപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങൾ സന്ദർശനത്തിൽ ചർച്ചയായി.
ഇന്ത്യൻ വ്യോമപാതയിലൂടെ കൂടുതൽ അന്താരാഷ്ട്ര പ്രവേശന റൂട്ടുകൾ അനുവദിക്കണമെന്ന നേപ്പാളിന്റെ ആവശ്യവുമായി ബന്ധപ്പെട്ട ചർച്ചകളും പുരോഗമിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ബാലേന്ദ്ര ഷായുടെ ഇന്ത്യാ സന്ദർശനത്തിന് നയതന്ത്ര പ്രാധാന്യമുണ്ട്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പക്ഷിപ്പനി ആശങ്ക; ഇന്ത്യൻ മുട്ട ഇറക്കുമതിക്ക് ഒമാൻ വിലക്ക്: നാമക്കല്ലിൽ കെട്ടിക്കിടക്കുന്നത് ആറ് കോടി മുട്ട, കേരളത്തിൽ വില കുറഞ്ഞേക്കും

കെ.പി.സി.സി തലപ്പത്ത് അഴിച്ചുപണിക്ക് നീക്കം; സണ്ണി ജോസഫിനെ മാറ്റണമെന്ന ആവശ്യം ശക്തമാക്കാൻ വി.ഡി. സതീശൻ പക്ഷം, പ്രതിരോധവുമായി കെ.സി. വിഭാഗം

ധനരാജിന്റെ കുടുംബത്തിന് നീതി ലഭിക്കണം; വെറുതെ വിട്ടവർക്കെതിരെ സർക്കാർ അപ്പീൽ നൽകണമെന്ന് എം.വി. ജയരാജൻ

കുടിവെള്ളം പൂർണ്ണമായും സുരക്ഷിതമെന്ന് ബിസ്ലെരി; എഫ്.എസ്.എസ്.എ.ഐ. നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കമ്പനി

രാമായണ’ത്തിനായി മൂന്ന് വർഷത്തെ സമർപ്പണം; എ.ആർ. റഹ്മാൻ വേണ്ടെന്നുവെച്ചത് 12 സിനിമകൾ
