Wednesday, 25 November 2026 About Us · Contact Us

മിസ്സ് യൂണിവേഴ്സ്: ടോപ്പ് 12-ൽ ഇടം നേടാനാകാതെ കെസിയ ലിസ് മെജോ പുറത്ത്

kesia Miss - മിസ്സ് യൂണിവേഴ്സ്: ടോപ്പ് 12-ൽ ഇടം നേടാനാകാതെ കെസിയ ലിസ് മെജോ പുറത്ത്

മിസ്സ് യൂണിവേഴ്സ് മത്സരത്തിൽ നിന്ന് മലയാളിയായ കെസിയ ലിസ് മെജോ പുറത്ത്. ടോപ്പ് 12-ൽ ഇടം നേടാതെയാണ് പുറത്തായത്. സ്വിം സ്യൂട്ട് റൗണ്ടിലാണ് പുറത്തായത്. സ്വിം സ്യൂട്ട് റൗണ്ടിൽ തിരഞ്ഞെടുക്കപ്പെട്ടാൽ ടോപ്പ് 12 ഈവനിങ് ഗൗൺ റൗണ്ടിലെത്തും. ടോപ്പ് 5-ൽ ചോദ്യോത്തര റൗണ്ടാണ്. അവസാന അഞ്ച് മത്സരാർത്ഥികൾ ജൂറിയുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകും. അവസാന റൗണ്ടിലെ പൊതുവായ ചോദ്യത്തിന്റെ ഉത്തരത്തിന്റെ അടിസ്ഥാനത്തിലാണ് മിസ് യൂണിവേഴ്‌സ് വിജയിയെയും റണ്ണർഅപ്പിനെയും തിരഞ്ഞെടുക്കുക.

പ്യൂർട്ടോ റിക്കോയിലെ സാൻ ജുവാനിലുള്ള ജോസ് മിഗുവൽ അഗ്രലോട്ട് കൊളീസിയത്തിൽ 75-ാമത് മിസ് യൂണിവേഴ്സൽ വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചാണ് ആലപ്പുഴ മാവേലിക്കര സ്വദേശിയായ കെസിയ ലിസ് മെജോ എത്തിയത്. ജയ്പൂരിൽ നടന്ന മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം ചൂടി ചരിത്രം കുറിച്ചാണ് കെസിയ മിസ് യൂണിവേഴ്സ് മത്സരത്തിന് യോഗ്യത നേടിയത്. മിസ്സ് യൂണിവേഴ്സ് ഇന്ത്യ മത്സരത്തിൽ ആദ്യമായാണ് മലയാളി പെൺകുട്ടി കിരീടം ചൂടിയത്.

ആത്മവിശ്വാസവും അറിവും സൗന്ദര്യവും ഒത്തുചേർന്ന 19കാരി കെസിയ ഇതിനകെ തന്നെ ലോകമെമ്പാടുമുള്ള മലയാളികളുടെ താരമായി മാറി. 17 ആം വയസ്സിൽ മിസ് ടീൻ ദിവ 2024 പട്ടവും മിസ് ടീൻ ഇൻറർനാഷണൽ മത്സരത്തിൽ ഫസ്റ്റ് റണ്ണറപ്പ് പദവിയും നേടിയാണ് കെസിയ റാംപിൽ വിജയങ്ങൾ തുടർക്കഥയാക്കിയത്. മികച്ച നർത്തകിയായ കെസിയ ബംഗളൂരുവിൽ രണ്ടാംവർഷ നിയമ വിദ്യാർത്ഥിനിയാണ്.

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

വൈഭവ് സൂര്യവംശിയുടെ ബാറ്റിങ് കൊടുങ്കാറ്റ്; 53 പന്തിൽ 204 റൺസ്, ലിസ്റ്റ് എ ക്രിക്കറ്റിൽ ലോക റെക്കോർഡ്!

വൈഭവ് സൂര്യവംശിയുടെ ബാറ്റിങ് കൊടുങ്കാറ്റ്; 53 പന്തിൽ 204 റൺസ്, ലിസ്റ്റ് എ ക്രിക്കറ്റിൽ ലോക റെക്കോർഡ്!

16 മണിക്കൂർ മുൻപ്
തിരുപ്പറൻകുൺട്രത്ത് ഭക്തരുടെ താത്പര്യങ്ങൾ സംരക്ഷിക്കണം; നിരോധനാജ്ഞയിൽ കലക്ടറോട് ചോദ്യങ്ങളുമായി മദ്രാസ് ഹൈക്കോടതി

തിരുപ്പറൻകുൺട്രത്ത് ഭക്തരുടെ താത്പര്യങ്ങൾ സംരക്ഷിക്കണം; നിരോധനാജ്ഞയിൽ കലക്ടറോട് ചോദ്യങ്ങളുമായി മദ്രാസ് ഹൈക്കോടതി

17 മണിക്കൂർ മുൻപ്
ബോക്സ് ഓഫീസിൽ വൻ വിജയം; ‘ദൃശ്യം 3’ ഒടിടിയിലേക്ക്: സ്ട്രീമിങ് നവംബർ 27 മുതൽ

ബോക്സ് ഓഫീസിൽ വൻ വിജയം; ‘ദൃശ്യം 3’ ഒടിടിയിലേക്ക്: സ്ട്രീമിങ് നവംബർ 27 മുതൽ

17 മണിക്കൂർ മുൻപ്
ആലപ്പുഴ ശിവൻകുട്ടി ചെട്ടിയാർ കൊലക്കേസ്; പ്രായപൂർത്തിയാകാത്ത പ്രതിയുടെ ഹർജി തള്ളി സുപ്രീംകോടതി

ആലപ്പുഴ ശിവൻകുട്ടി ചെട്ടിയാർ കൊലക്കേസ്; പ്രായപൂർത്തിയാകാത്ത പ്രതിയുടെ ഹർജി തള്ളി സുപ്രീംകോടതി

18 മണിക്കൂർ മുൻപ്
കോണ്‍ഗ്രസിനെ പഠിപ്പിക്കാന്‍ വരേണ്ടതില്ല; നിലയ്ക്ക് നിന്നാല്‍ രാജ്മോഹന്‍ ഉണ്ണിത്താന് കൊള്ളാം: നേമം ഷജീര്‍

കോണ്‍ഗ്രസിനെ പഠിപ്പിക്കാന്‍ വരേണ്ടതില്ല; നിലയ്ക്ക് നിന്നാല്‍ രാജ്മോഹന്‍ ഉണ്ണിത്താന് കൊള്ളാം: നേമം ഷജീര്‍

18 മണിക്കൂർ മുൻപ്
ഉണ്ണിത്താന്റെ നിലപാട് ഉമ്മൻചാണ്ടിയുടെ കുടുംബത്തിന് മറക്കാനാകില്ല; സിപിഎമ്മിനെതിരെ പ്രതിരോധിച്ചത് രാജ്മോഹന്‍ ഉണ്ണിത്താനെന്ന് ചാണ്ടി ഉമ്മൻ

ഉണ്ണിത്താന്റെ നിലപാട് ഉമ്മൻചാണ്ടിയുടെ കുടുംബത്തിന് മറക്കാനാകില്ല; സിപിഎമ്മിനെതിരെ പ്രതിരോധിച്ചത് രാജ്മോഹന്‍ ഉണ്ണിത്താനെന്ന് ചാണ്ടി ഉമ്മൻ

19 മണിക്കൂർ മുൻപ്