സുപ്രീം കോടതി ഉത്തരവ് നടപ്പാക്കിയില്ല; തിരുപ്പരൻകുണ്ട്രത്ത് ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന് സമീപം മാത്രം കാർത്തിക ദീപം തെളിയിച്ച് വിജയ് സർക്കാർ
തമിഴ്നാട്ടിലെ തിരുപ്പരൻകുണ്ട്രം കാർത്തിക ദീപം വിവാദത്തിൽ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാതെ സംസ്ഥാന സർക്കാർ. മധുരയിലെ തിരുപ്പരൻകുണ്ട്രം മലമുകളിലെ ദീപത്തൂണിൽ ദീപം തെളിയിക്കണമെന്ന സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന് സമീപമുള്ള പതിവ് സ്ഥലത്ത് മാത്രമാണ് ചൊവ്വാഴ്ച ദീപം തെളിയിച്ചത്.
നവംബർ 20-നാണ് തിരുപ്പരൻകുണ്ട്രം മലമുകളിലെ ദീപത്തൂണിൽ നവംബർ 24-ന് ഒരു തവണ ദീപം തെളിയിക്കാൻ സുപ്രീം കോടതി അനുമതി നൽകിയത്. കർശന നിയന്ത്രണങ്ങളോടെയായിരുന്നു ഉത്തരവ്. ക്ഷേത്ര ഭരണസമിതി നിയോഗിക്കുന്ന പരിമിതമായ സംഘത്തിന് മാത്രമായിരുന്നു ദീപത്തൂണിലേക്ക് പ്രവേശനം അനുവദിച്ചിരുന്നത്.
സുപ്രീം കോടതി ഉത്തരവ് നടപ്പാക്കണമെന്ന് ചൊവ്വാഴ്ച മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചും ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകിയിരുന്നു. എന്നാൽ ദർഗയ്ക്ക് സമീപമുള്ള ദീപത്തൂണിൽ ദീപം തെളിയിക്കാൻ അധികൃതർ തയ്യാറായില്ല. പകരം പതിവ് ആചാരപ്രകാരമുള്ള സ്ഥലത്ത് മാത്രമാണ് ചടങ്ങ് നടത്തിയത്.
സംഭവത്തിൽ പ്രതിഷേധിച്ചവരെ പൊലീസ് നിയന്ത്രിക്കുകയും ചിലരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. നിയമവ്യവസ്ഥയും സാമുദായിക സൗഹാർദവും മുൻനിർത്തിയാണ് സർക്കാർ തീരുമാനമെടുത്തതെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തോടെ വിജയ് സർക്കാരിന്റെ നടപടി പുതിയ നിയമവിവാദത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

തിരുപ്പറൻകുൺട്രത്ത് ഭക്തരുടെ താത്പര്യങ്ങൾ സംരക്ഷിക്കണം; നിരോധനാജ്ഞയിൽ കലക്ടറോട് ചോദ്യങ്ങളുമായി മദ്രാസ് ഹൈക്കോടതി

ആലപ്പുഴ ശിവൻകുട്ടി ചെട്ടിയാർ കൊലക്കേസ്; പ്രായപൂർത്തിയാകാത്ത പ്രതിയുടെ ഹർജി തള്ളി സുപ്രീംകോടതി

നിങ്ങളിതുവരെ എന്താണ് ചെയ്തത്; എംഎൽഎയുടെ അശ്ലീല സന്ദേശക്കേസിൽ തമിഴ്നാട് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മദ്രാസ് ഹൈക്കോടതി

കോണ്‍ഗ്രസിനെ പഠിപ്പിക്കാന്‍ വരേണ്ടതില്ല; നിലയ്ക്ക് നിന്നാല്‍ രാജ്മോഹന്‍ ഉണ്ണിത്താന് കൊള്ളാം: നേമം ഷജീര്‍

പാലക്കാട് ക്ലാസ് മുറിയിൽ വെടിവെപ്പ്; ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
