Wednesday, 25 November 2026 About Us · Contact Us

ഡൽഹിയിലെ കഫേയിൽ യുവതിക്ക് നേരെ കൂട്ടബലാത്സംഗം; രണ്ട് സ്ത്രീകളടക്കം മൂന്ന് പേർ അറസ്റ്റിൽ

Cafe Rape - ഡൽഹിയിലെ കഫേയിൽ യുവതിക്ക് നേരെ കൂട്ടബലാത്സംഗം; രണ്ട് സ്ത്രീകളടക്കം മൂന്ന് പേർ അറസ്റ്റിൽ

ഡൽഹിയിലെ പ്രീത് വിഹാറിലുള്ള കഫേയിൽ 22കാരിയായ യുവതിയെ സഹപ്രവർത്തകർ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് മൂന്ന് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.

കഫേയിൽ ജോലി ചെയ്യുന്ന യുവതിയും സഹപ്രവർത്തകരും തിങ്കളാഴ്ച രാത്രി നടത്തിയ ഒത്തുചേരലിനിടെയാണ് സംഭവം നടന്നതെന്നാണ് പരാതി. രാത്രി 11.30ന് കഫേ അടച്ചശേഷവും ജീവനക്കാരിലൊരാളുടെ കൈവശമുണ്ടായിരുന്ന താക്കോൽ ഉപയോഗിച്ച് സ്ഥാപനം വീണ്ടും തുറന്ന് സംഘം ഒത്തുചേരൽ തുടരുകയായിരുന്നു.

ചൊവ്വാഴ്ച പുലർച്ചെ ഏകദേശം 3.30 വരെ സംഘം കഫേയിൽ തുടർന്നതായാണ് റിപ്പോർട്ട്. ഇതിനിടെ രണ്ട് പുരുഷ സഹപ്രവർത്തകർ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും മറ്റുള്ളവർ ഇതിന് സഹായിച്ചെന്നുമാണ് യുവതിയുടെ പരാതി.

സംഭവത്തിൽ നാല് പുരുഷന്മാർക്കും രണ്ട് സ്ത്രീകൾക്കുമെതിരെ പൊലീസ് കേസെടുത്തു. മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും ശേഷിക്കുന്നവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പാകിസ്ഥാനിൽ ജനരോഷം ആളിക്കത്തുന്നു; സൈനിക മേധാവി അസിം മുനീറിന്റെ പ്രവിശ്യാ വിഭജന നീക്കത്തിനെതിരെ കറാച്ചിയിൽ വൻ പ്രതിഷേധം

പാകിസ്ഥാനിൽ ജനരോഷം ആളിക്കത്തുന്നു; സൈനിക മേധാവി അസിം മുനീറിന്റെ പ്രവിശ്യാ വിഭജന നീക്കത്തിനെതിരെ കറാച്ചിയിൽ വൻ പ്രതിഷേധം

1 മണിക്കൂർ മുൻപ്
ഉണ്ണിത്താൻ – ഷാഫി പോര്: തർക്കം അവസാനിപ്പിക്കാൻ ഹൈക്കമാൻഡ് ഇടപെടുന്നു; ഇരുനേതാക്കളുമായും സംസാരിച്ച് ദീപ ദാസ് മുൻഷി

ഉണ്ണിത്താൻ – ഷാഫി പോര്: തർക്കം അവസാനിപ്പിക്കാൻ ഹൈക്കമാൻഡ് ഇടപെടുന്നു; ഇരുനേതാക്കളുമായും സംസാരിച്ച് ദീപ ദാസ് മുൻഷി

2 മണിക്കൂർ മുൻപ്
സുപ്രീം കോടതി ഉത്തരവ് നടപ്പാക്കിയില്ല; തിരുപ്പരൻകുണ്ട്രത്ത് ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന് സമീപം മാത്രം കാർത്തിക ദീപം തെളിയിച്ച് വിജയ് സർക്കാർ

സുപ്രീം കോടതി ഉത്തരവ് നടപ്പാക്കിയില്ല; തിരുപ്പരൻകുണ്ട്രത്ത് ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന് സമീപം മാത്രം കാർത്തിക ദീപം തെളിയിച്ച് വിജയ് സർക്കാർ

13 മണിക്കൂർ മുൻപ്
തിരുപ്പറൻകുൺട്രത്ത് ഭക്തരുടെ താത്പര്യങ്ങൾ സംരക്ഷിക്കണം; നിരോധനാജ്ഞയിൽ കലക്ടറോട് ചോദ്യങ്ങളുമായി മദ്രാസ് ഹൈക്കോടതി

തിരുപ്പറൻകുൺട്രത്ത് ഭക്തരുടെ താത്പര്യങ്ങൾ സംരക്ഷിക്കണം; നിരോധനാജ്ഞയിൽ കലക്ടറോട് ചോദ്യങ്ങളുമായി മദ്രാസ് ഹൈക്കോടതി

18 മണിക്കൂർ മുൻപ്
ബോക്സ് ഓഫീസിൽ വൻ വിജയം; ‘ദൃശ്യം 3’ ഒടിടിയിലേക്ക്: സ്ട്രീമിങ് നവംബർ 27 മുതൽ

ബോക്സ് ഓഫീസിൽ വൻ വിജയം; ‘ദൃശ്യം 3’ ഒടിടിയിലേക്ക്: സ്ട്രീമിങ് നവംബർ 27 മുതൽ

18 മണിക്കൂർ മുൻപ്
ആലപ്പുഴ ശിവൻകുട്ടി ചെട്ടിയാർ കൊലക്കേസ്; പ്രായപൂർത്തിയാകാത്ത പ്രതിയുടെ ഹർജി തള്ളി സുപ്രീംകോടതി

ആലപ്പുഴ ശിവൻകുട്ടി ചെട്ടിയാർ കൊലക്കേസ്; പ്രായപൂർത്തിയാകാത്ത പ്രതിയുടെ ഹർജി തള്ളി സുപ്രീംകോടതി

18 മണിക്കൂർ മുൻപ്