സര്‍വിസ് 24 മണിക്കൂര്‍ തടസപ്പെടുമെന്ന് അബുദാബി ഡിസ്ട്രിബ്യൂഷന്‍ കമ്പനി

അബുദാബി: വാര്‍ഷിക അറ്റകുറ്റപണികള്‍ കാരണം 24 മണിക്കൂര്‍ നേരത്തേക്ക് തങ്ങളുടെ സേവനങ്ങള്‍ തടസപ്പെടുമെന്ന് എഡിഡിസി(അബുദാബി ഡിസ്ട്രിബ്യൂഷന്‍ കമ്പനി) വ്യക്തമാക്കി. നാളെ(വെള്ളി) രാത്രി എട്ടു മുതല്‍ 14(ശനി) രാത്രി എട്ടുവരെയാണ് സേവനങ്ങള്‍ തടസപ്പെടുക. ഇതിനാല്‍തന്നെ അബുദാബിയിലെ താമസക്കാര്‍ക്ക് ഈ സമയത്ത് തങ്ങളുടെ വൈദ്യുതി-ജല ബില്ലുകളൊന്നും എഡിഡിസിയുടെ സേവനം ഉപയോഗിച്ച് അടക്കാനാവില്ല.

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

അതേ സമയം മെയിന്റെന്‍സ് നടക്കുന്ന വേളയില്‍ വൈദ്യുതി-ജല വിതരണം തടസപ്പെടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ഈ സമയത്തും അടിയന്തര സാഹചര്യം വരുന്ന പക്ഷം വൈദ്യുതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് 991 എന്ന നമ്പറും വെള്ളവുമായി ബന്ധപ്പെട്ട് 992 എന്ന നമ്പറും ഉപയോഗിക്കാന്‍ സാധിക്കുമെന്നും കമ്പനി വിശദീകരിച്ചു.

Exit mobile version