മാവൂര്‍: വിദ്യാര്‍ഥികളുടെ ലഹരി ഫുട്‌ബോളും കായിക ഇനങ്ങളുമാക്കി മാറ്റുകയെന്ന ലക്ഷ്യത്തില്‍ മാവൂര്‍ മഹ്‌ളറ പബ്ലിക് സ്‌കൂളില്‍ നാല് മാസം നീണ്ടുനില്‍ക്കുന്ന ഫുട്‌ബോള്‍ ക്യാമ്പ് ആരംഭിച്ചു. മഹ്‌ളറ ഫുട്‌ബോള്‍ അക്കാദമി (എം എഫ് എ)യുടെ നേതൃത്വത്തില്‍ നടക്കുന്ന ക്യാമ്പ് ജവഹര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് സ്ഥാപകന്‍ അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. പഠനത്തോടൊപ്പം ഫുട്‌ബോള്‍ അഭിരുചിയുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രൊഫഷനലായി ആ കളിയെ നേരിടാനുള്ള പരിശീലനം ലഭിക്കണമെന്നും അത്തരം വിദ്യാര്‍ഥിര്‍ക്ക് പുതിയ കാലത്ത് വലിയ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മൊബൈല്‍ മാനിയ ബാധിച്ച പുതിയ കാലത്ത് ഇത്തരം പരിശീലനങ്ങളും പ്രവര്‍ത്തനങ്ങളും അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രമുഖ ഫുട്‌ബോള്‍ കോച്ച് പ്രമോദിന്റെ നേതൃത്വത്തിലാണ് കോച്ചിംഗ് നടക്കുന്നത്. കേരളത്തിന്റെ ഫുട്‌ബോള്‍ പ്രൊഫഷനല്‍ മേഖലയിലേക്ക് പുതിയ താരങ്ങളെ വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തില്‍ വളരെ ശാസ്ത്രീയവും ലളിതവുമായി കോച്ചിംഗ് ആണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രിന്‍സിപ്പല്‍ ജംഷീര്‍ പെരുവയല്‍, പി ടി എ പ്രതിനിധി അബ്ദുല്‍ ലത്വീഫ് പാറകോളില്‍ സംസാരിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ജിന്‍ഷിറ, ഗാഗി, ഫിസിക്കല്‍ എജ്യുകേഷന്‍ ഡിപ്പാര്‍ട്‌മെന്റ് മേധാവി ഷരണ്‍, അബ്ദുല്‍ അസീസ് കുറ്റിപ്പാലം സംബന്ധിച്ചു.