സ്റ്റാര്‍ മാജിക്കിനുള്ളില്‍ നടക്കുന്നത് എന്ത്? പുതിയ വീഡിയോയുമായി ലക്ഷ്മി നക്ഷത്ര

കൊച്ചി: യുട്യൂബ് വീഡിയോകളില്‍ നിന്നും കുറച്ചു നാളുകളായി വിട്ടുനില്‍ക്കുകയായിരുന്ന ലക്ഷ്മി നക്ഷത്ര ഒരു ഇടവേളക്ക്് ശേഷം പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുന്നു. സ്റ്റാര്‍ മാജിക്കില്‍ യഥാര്‍ഥത്തില്‍ എന്താണ് നടക്കുന്നതെന്ന് വിശദീകരിക്കാനാണ് സ്റ്റാര്‍ മാജിക് ഷൂട്ട് ഡേ എന്ന പേരിലുള്ള വീഡിയോയില്‍ ലക്ഷ്മി നക്ഷത്ര ശ്രമിക്കുന്നത്.

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

രാവിലെ മുതല്‍ രാത്രി വരെയുള്ള സ്റ്റാര്‍ മാജിക്കിലെ പിന്നാമ്പുറ കാഴ്ച്ചകളാണ് വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലും സജീവമായ ലക്ഷ്മി തന്റെ വിശേഷങ്ങളെല്ലാം സ്വന്തം യൂട്യൂബ് വീഡിയോകളിലൂടെയും ഫേസ്ബുക്ക് പേജിലൂടെയുമെല്ലാം പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ ലക്ഷ്മിയ്ക്ക് നേരെ നിരവധി വിമര്‍ശനങ്ങളും നേരിട്ടിട്ടുണ്ട്. കൊല്ലം സുധിയുമായി ബന്ധപ്പെട്ട് ലക്ഷ്മി ചെയ്യാറുള്ള വീഡിയോകളുടെ പേരിലാണ് ഈ നടിക്ക് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നത്.

കുറച്ച് നാളുകളായി സത്യം നിങ്ങളോട് ഞാന്‍ പറയാം എന്ന തമ്പും കാപ്ഷനും കൂടി വീഡിയോയില്‍ ചേര്‍ത്താണ് പുറത്തുവിട്ടിരിക്കുന്നത്. ടെലിവിഷന്‍ പരിപാടികളില്‍ അവതാരകയായി എത്തി, പിന്നീട് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ലക്ഷ്മി. തന്റെ സ്റ്റൈലിസ്റ്റിന്റെയും മേക്ക് അപ്പ് ആര്‍ട്ടിസ്റ്റിന്റെയും കൂടെയുള്ള നിമിഷങ്ങളും സ്റ്റാര്‍ മാജിക്കിന് വേണ്ടി ഒരുങ്ങുന്നതുമെല്ലാം വീഡിയോയില്‍ കാണാനാവും.

ദിവസത്തില്‍ രണ്ട് ഷൂട്ട് ഉണ്ടാവുമെന്നും ഈ രണ്ട് ഷൂട്ടിലും രണ്ട് ലുക്കും കാണാനാവും. രണ്ട് എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് താന്‍ വീട്ടിലേക്ക് തിരിച്ചുപോകുന്നത്. പരിപാടി കഴിയുമ്പോഴേക്കും തന്റെ ശബ്ദം പറ്റേ ഇല്ലാതാറുണ്ടെന്നും രാത്രി ആവും ഷൂട്ട് എല്ലാം കഴിഞ്ഞ് തിരികെ പോരാന്‍ എന്നും ലക്ഷ്മി വീഡിയോയില്‍ പറയുന്നു.

ഒന്ന് ഉറങ്ങി എഴുന്നേറ്റപ്പോഴേക്കും മുടി വളര്‍ന്നു പന്തലിച്ചുവെന്ന് ലക്ഷ്മി തമാശരൂപേണ വീഡിയോയില്‍ യുന്നുണ്ട്. ഇതാണ് ഒരു മാസത്തെ സ്റ്റാര്‍ മാജിക് ഷൂട്ടിന്റെ റുട്ടീന്‍. ഇനിയും നിരവധി കാര്യങ്ങള്‍ ഒരു ദിവസത്തെ ഷൂട്ടില്‍ ഉണ്ട്. അതൊക്കെ വീഡിയോയില്‍ ഉള്‍പ്പെടുത്താന്‍ പരിമിധികളുണ്ടെന്നും സ്റ്റാര്‍ മാജിക് ഷൂട്ട് ഡേ വീഡിയോയില്‍ ലക്ഷ്മി നക്ഷത്ര വെളിപ്പെടുത്തുന്നുണ്ട്. വീഡിയോ അപ് ലോഡ് ചെയ്തതും നിരവധി പേരാണ് വീഡിയോ കണ്ടതും കമന്റിട്ടതുമെല്ലാം. വീഡിയോ വൈറലായി മാറിയെന്ന് ഇനി പ്രത്യേകം പറയേണ്ടതില്ലല്ലോ.

Exit mobile version