വഖഫ് സാമൂഹിക നീതിക്കെതിര്; രാജ്യത്തെ ഭരണഘടനയില്‍ സ്ഥാനമില്ല; പ്രീണനത്തിനായി കോണ്‍ഗ്രസ് നിയമങ്ങള്‍ ഉണ്ടാക്കിയെന്ന് പ്രധാനമന്ത്രി മോദി

വഖഫ് സാമൂഹിക നീതിക്കെതിരാണെന്നും അതിന് രാജ്യത്തെ ഭരണഘടനയില്‍ സ്ഥാനമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി .വോട്ട് ബാങ്ക് വര്‍ദ്ധിപ്പിക്കാനാണ് വഖഫ് നിയമം ഉണ്ടാക്കിയതെന്നും പ്രധാനമന്ത്രി പറഞ്ഞു. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

പ്രീണനത്തിനായി കോണ്‍ഗ്രസ് നിയമങ്ങള്‍ ഉണ്ടാക്കി. പട്ടികജാതി വിഭാഗത്തെപ്പോലും അവര്‍ കാര്യമാക്കിയില്ല. വഖഫ് ബോര്‍ഡ് അതിന് ഉദാഹരണമാണ്. 2014ല്‍ ഡല്‍ഹിക്ക് സമീപമുള്ള പല സ്വത്തുക്കളും ഒഴിപ്പിച്ച് ഇവര്‍ വഖഫ് ബോര്‍ഡിന് നല്‍കി. വഖഫ് നിയമത്തിന് ഭരണഘടനയില്‍ സ്ഥാനമില്ല. എന്നിട്ടും കുടുംബത്തിന് വോട്ട് ബാങ്ക് ഉണ്ടാക്കാനാണ് കോണ്‍ഗ്രസ് ഇത്തരമൊരു സൗകര്യം ഒരുക്കിയത്. യഥാര്‍ത്ഥ മതേതരത്വത്തിന് വധശിക്ഷ നല്‍കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്നും മോദി പറഞ്ഞു.

നവംബര്‍ 25 മുതല്‍ ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് പുതിയ വഖഫ് ബില്‍ അവതരിപ്പിക്കാനിരിക്കെയാണ് മോദിയുടെ പരാമര്‍ശം . പ്രതിപക്ഷത്തിന്റെ എതിര്‍പ്പു അവഗണിച്ചാണ് വഖഫ് ബില്‍ ശൈത്യകാല സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്.

മഹാരാഷ്ട്രയിലേത് മറ്റൊരു ഐതിഹാസിക വിജയമായെന്നും മോദി പറഞ്ഞു. ‘കള്ളത്തരത്തിന്റെയും കുടുംബ രാഷ്ട്രീയത്തിന്റെയും രാഷ്ട്രീയം മഹാരാഷ്ട്രയില്‍ പരാജയപ്പെട്ടു. വികസിത ഭാരതം എന്ന സങ്കല്പത്തിന് വലിയ ഊര്‍ജം നല്‍കുന്നതാണ് മഹാരാഷ്ട്രയിലെ വിജയം. മഹാരാഷ്ട്രയിലേത് 50 വര്‍ഷത്തിലെ ഏറ്റവും വലിയ വിജയമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Exit mobile version