നടി ഊര്‍മിള കോട്ടാരെയുടെ കാര്‍ ഇടിച്ച് മെട്രോ തൊഴിലാളിക്ക് ദാരുണാന്ത്യം. മുംബൈയിലെ കന്ദിവലിയിലാണ് സംഭവം. ഇവിടെ നടക്കുന്ന മെട്രോയുടെ നിര്‍മാണ തൊഴിലില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയായിരുന്നയാളാണ് മരിച്ചത്. അമിത വേഗത്തിലെത്തിയ നടിയുടെ കാര്‍ തൊഴിലാളികള്‍ക്കിടയിലേക്ക് പാഞ്ഞടുക്കുകയായിരുന്നു. അപകടത്തില്‍ മറ്റൊരു തൊഴിലാളിക്ക് ഗുരുതരമായി പരുക്കേറ്റു. എയര്‍ ബാഗുള്ള അത്യാധുനിക വാഹനമായതിനാല്‍ നടിയും ഡ്രൈവറും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. നിസ്സാരമായ പരുക്കുകളാണ് ഇവര്‍ക്കുള്ളത്. മഹാരാഷ്ട്രയിലെ അറിയപ്പെട്ട നടിയാണ് ഊര്മിള.
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
വെള്ളിയാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. നടി ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുന്നതിനിടെ മെട്രോ സ്‌റ്റേഷന് സമീപം കാര്‍ നിയന്ത്രണം വിടുകയായിരുന്നു. മാണ് അപകടം നടന്നത്. തൊഴിലാളിയുടെ ജീവന് സംഭവസ്ഥലത്ത് നിന്ന് തന്നെ നഷ്ടമായിരുന്നു.
വാഹനത്തിന്റെ എയര്‍ ബാഗ് പ്രവര്‍ത്തിച്ചിരുന്നതിനാല്‍ താരത്തിന് വലിയ രീതിയില്‍ പരിക്കുകളില്ലെന്ന് പൊലീസ് അറിയിച്ചു. നടിയുടെ െ്രെഡവര്‍ക്കെതിരെ സമതാ നഗര്‍ പൊലീസ് കേസെടുത്തിട്ടുണ്ടെന്നാണ് വിവരം. നടനും സംവിധായകനുമായ അദിനാഥ് കോട്ടാരെയുടെ ഭാര്യയാണ് ഊര്‍മിള.
സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്നും വാഹനം നിയന്ത്രണം വിടാനുള്ള കാരണത്തെ കുറിച്ച് പഠിക്കുമെന്നും പോലീസ് വ്യക്തമാക്കി. എന്നാല്‍, നടിയെ രക്ഷിക്കാനുള്ള നീക്കമായിരിക്കും പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുകയെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.