അണ്ണാ യൂണിവേഴ്‌സിറ്റി ക്യാമ്പസിനുള്ളിൽ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച മഹിളാ മോർച്ച നേതാക്കളെ അറസ്റ്റ് ചെയ്തു. നടി ഖുശ്ബു ഉൾപ്പടെ ഉള്ളവരാണ് മധുരയിൽ അറസ്റ്റിലായത്. പ്രതിഷേധ റാലി നടത്താൻ പോലീസ് അനുമതി നിഷേധിച്ചിരുന്നു. നിരോധനാജ്ഞ ലംഘിച്ച് ഖുശ്ബുവിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിഷേധം നടത്തിയതോടെയാണ് പോലീസ് അറസ്റ്റിലേക്ക് നീങ്ങിയത്.
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
മധുരയിൽ നിന്ന് ചെന്നൈയിലേക്ക് റാലി നടത്താനായിരുന്നു മഹിളാ മോർച്ചയുടെ ശ്രമം. ഡിസംബർ 23 നാണ് അണ്ണാ സർവകലാശാല ക്യാംപസിൽ രണ്ടാം വർഷ എൻജിനീയറിംഗ് വിദ്യാർഥിനി ബലാത്സംഗത്തിനിരയായത്. പള്ളിയിൽ പോയ പെൺകുട്ടി സുഹൃത്തിനൊപ്പം ക്യാംപസിലേക്ക് പോകുന്നതിനിടെയാണ് സംഭവമുണ്ടായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മർദിച്ച് അവശനാക്കിയതിന് ശേഷമായിരുന്നു ക്രൂരപീഡനം.
സംഭവത്തിൽ കോട്ടുപുരം സ്വദേശി ജ്ഞാനശേഖര(37)നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യൂണിവേഴ്‌സിറ്റിക്ക് സമീപത്തായി കഴിഞ്ഞ കുറേ വർഷങ്ങളായി വഴിയോരക്കട നടത്തുന്ന ജ്ഞാനശേഖരൻ ആണ് വിദ്യാർഥിനിയെ ക്രൂരമായി പീഡിപ്പിച്ചത്. സംഭവം നടന്ന ദിവസം മതിൽ ചാടി പ്രതി കാമ്പസിന് അകത്ത് കടന്നെന്നാണ് പോലീസ് കണ്ടെത്തൽ