ഹോം › കേരളം

ഓൺലൈൻ എഡ്യൂക്കേഷന്റെയും വർക്ക് ഫ്രം ഹോമിന്റെയും മറവിൽ സംസ്ഥാനത്ത് ഇവോക എഡ്യൂടെക് നടത്തിയത് കോടികളുടെ തട്ടിപ്പ്

By News Desk · 18 Apr 2025, 09:23 PM

ഓൺലൈൻ എഡ്യൂക്കേഷൻ്റെയും വർക്ക് ഫ്രം ഹോമിൻ്റെയും മറവിൽ സംസ്ഥാനത്ത് ഇവോക്ക എഡ്യൂടെക് നടത്തിയത് കോടികളുടെ തട്ടിപ്പ്. കോളേജുകളിൽ ക്യാമ്പസ് റിക്രൂട്ട്മെൻ്റിൻ്റെ പേരിലെത്തിയതായിരുന്നു വിദ്യാർത്ഥികളെ സ്വാധീനിച്ചത്. വിദ്യാർത്ഥികളെ എത്തിക്കുവാൻ ഏർപ്പാടാക്കിയ ഇടനിലക്കാരെയും പറ്റിച്ചു. മലപ്പുറം സ്വദേശി രമിത്തിനെ ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തു. പണം തിരികെ ചോദിച്ചവർക്കെതിരെ വധഭീഷണി മുഴക്കുന്ന ശബ്ദ സന്ദേശമാണ് ലഭിച്ചത്. രമിത്തിൻ്റെ ഭാര്യ ചിഞ്ചുവിൻ്റെ ശബ്ദ സന്ദേശമാണ് പുറത്ത് വന്നത്. ഒരു വർഷമായി പ്രവർത്തിക്കുന്ന കമ്പനിയാണ്. തിരുവനന്തപുരം ടെക്നോപാർക്കിലാണ് സ്ഥിതി ചെയ്യുന്നതെന്ന് എല്ലാവരെയും ധരിപ്പിച്ചു. വർക്ക് ഫ്രം വീട്ടിൽ ജോലി ചെയ്തവരെയും ഇടനിലക്കാരായി നിന്നവരെയും വൻ തുകകൾ നിക്ഷേപമായി വാങ്ങി. മലപ്പുറം സ്വദേശി രമിത്ത് ചിങ്ങവനം പോലീസിൻ്റെ പിടിയിലായി. തട്ടിപ്പിലൂടെ ലഭിച്ച പണം കൊച്ചിയിൽ ആഡംബര ഫ്ലാറ്റു വാങ്ങാനും വിദേശ യാത്രകൾക്കും ഉപയോഗിച്ചുവെന്ന് ആരോപണം. രമിത്തിൻ്റെയും കുടുംബത്തിൻ്റെയും വിദേശയാത്രകളുടെ തെളിവ് പുറത്തുവന്നു. ചിങ്ങവനം സ്വദേശിക്ക് നഷ്ടമായത് ഏകദേശം 20 ലക്ഷം രൂപ. മലപ്പുറം, ഇലന്തൂർ, കഴക്കൂട്ടം, ചിങ്ങവനം തുടങ്ങിയ സ്റ്റേഷനുകളിൽ നിലവിൽ പരാതികൾ ലഭിച്ചിട്ടുണ്ട്. വാട്‌സപ്പ് ഗ്രൂപ്പുകൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. ഇവോക എഡ്യു ടെക്കിൻ്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് കൂടുതൽ അന്വേഷണത്തിന് ഒരുങ്ങുകയാണ് പോലീസ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ശബരിമല പ്രസാദവും അരവണയും ഇനി സ്പീഡ് പോസ്റ്റ് വഴി വീടുകളിലേക്ക്; സന്നിധാനത്ത് പ്രത്യേക കൗണ്ടർബിഷ്ണോയ് ഗാങ്ങിന്റെ രഹസ്യ ഏജൻ്റാണ് പാലക്കാട് പിടിയിലായ ഗുരുമൂർത്തി; താരങ്ങളുടെ ചിത്രങ്ങൾ കൈമാറി വാങ്ങിയത് ലക്ഷങ്ങൾകോഴഞ്ചേരി പാലം: ക്രെഡിറ്റിനായി പോര് മുറുകുന്നു; അവകാശവാദങ്ങളുമായി വീണാ ജോർജും അബിൻ വർക്കിയും രംഗത്ത്നെടുമങ്ങാട് മെഡിക്കൽ വിദ്യാർഥിനിക്ക് നേരെ ലൈംഗിക അതിക്രമം: ഡോക്ടർ എൻ കെ ബിനുവിന് സസ്പെൻഷൻവ്യാജ ട്രാഫിക് പിഴ സന്ദേശം: ലിങ്കിൽ ക്ലിക്ക് ചെയ്ത യുവാവിന് നഷ്ടമായത് 3.89 ലക്ഷം രൂപഎംഡിഎംഎയുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കാസർകോട് ഹൈദർ മധൂർ പിടിയിൽ
പൂർണ്ണ പേജ് കാണുക ›