ഹോം › കേരളം

മൂന്നാറിനെ വിറപ്പിച്ച് വീണ്ടും കടുവ; ഗർഭിണിയായ പശു ആക്രമിച്ച് കൊന്നു: തൊഴിലാളികൾ ഭീതിയിൽ

By Metro Journal Team · 14 Nov 2026, 06:24 PM

ഇടുക്കി: മൂന്നാർ ദേവികുളത്ത് ഗർഭിണിയായ പശുവിനെ കടുവ ആക്രമിച്ച് കൊന്നു. ലയത്തിന് സമീപം തേയിലത്തോട്ടത്തിലാണ് പശുവിനെ ചത്തനിലയിൽ കണ്ടെത്തിയത്. ദേവികുളം മാനില എസ്റ്റേറ്റിൽ രാജയുടെതാണ് പശു. ഇത് രണ്ടാം തവണയാണ് രാജയുടെ കന്നുകാലികളെ കടുവ ആക്രമിക്കുന്നത്.

ഇന്നലെ വൈകീട്ടോടെ മേയാൻ വിട്ട പശുവിനെയാണ് ചത്തനിലയിൽ കണ്ടെത്തിയത്. ലയത്തിലെ നിരവധി തൊഴിലാളികളുടെ പശുക്കളെ സമാനമായി തന്നെ കടുവ ആക്രമിച്ചിട്ടുണ്ട്. കടുവയെ പിടികൂടുന്നതിനുള്ള അടിയന്തിരമായ ഇടപെടൽ എത്രയും വേഗം തന്നെ ഉണ്ടാകണമെന്നാണ് തൊഴിലാളികളുടെ അടക്കം ആവശ്യം. ഇല്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുമെന്നും നാട്ടുകാർ വ്യക്തമാക്കി. എസ്റ്റേറ്റ് മേഖലയിൽ അടിക്കടി കടുവയുടെ സാന്നിധ്യം തൊഴിലാളികൾക്കിടയിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മൂന്നാറിന്റെ വിവിധ ഭാഗങ്ങളിൽ വന്യമൃഗശല്യം രൂക്ഷമാണ്. കടുവ ജനവാസ മേഖലയിലിറങ്ങിയതോടെ തോട്ടം തൊഴിലാളികളും പ്രദേശവാസികളും പുറത്തിറങ്ങാൻ പോലും ഭയപ്പെടുന്ന അവസ്ഥയിലാണ്. പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കണമെന്നും കടുവയെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#ആശങ്ക#ഇടുക്കി#കടുവ#ഗർഭിണി#ജനവാസ മേഖല#സ്റ്റേ

ബന്ധപ്പെട്ട വാർത്തകൾ

സ്കൂളുകളിൽ സംഘപരിവാർ പ്രസിദ്ധീകരണത്തിന്റെ പരീക്ഷയ്ക്ക് അനുമതി; റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻസംഘപരിവാര്‍ പ്രസിദ്ധീകരണം ‘മയില്‍പ്പീലി’യുടെ സ്‌കോളര്‍ഷിപ്പ് നടത്താന്‍ സ്കൂളുകള്‍ക്ക് അനുമതിഅഞ്ച് ദിവസം സാവകാശം ചോദിച്ചിട്ടും ബാങ്ക് വഴങ്ങിയില്ല; മൃതദേഹവുമായി പ്രതിഷേധത്തിനൊരുങ്ങി ബന്ധുക്കൾശബരിമല പ്രസാദവും അരവണയും ഇനി സ്പീഡ് പോസ്റ്റ് വഴി വീടുകളിലേക്ക്; സന്നിധാനത്ത് പ്രത്യേക കൗണ്ടർബിഷ്ണോയ് ഗാങ്ങിന്റെ രഹസ്യ ഏജൻ്റാണ് പാലക്കാട് പിടിയിലായ ഗുരുമൂർത്തി; താരങ്ങളുടെ ചിത്രങ്ങൾ കൈമാറി വാങ്ങിയത് ലക്ഷങ്ങൾകോഴഞ്ചേരി പാലം: ക്രെഡിറ്റിനായി പോര് മുറുകുന്നു; അവകാശവാദങ്ങളുമായി വീണാ ജോർജും അബിൻ വർക്കിയും രംഗത്ത്
പൂർണ്ണ പേജ് കാണുക ›