ഹോം › കേരളം

ജുവനൈൽ കേസുകൾ; പ്രായപരിധി 16 വയസ്സാക്കുന്നത് പരിഗണിക്കണം: നിയമനിർമ്മാണ സഭകൾ ആലോചന നടത്തണമെന്നും ഹൈക്കോടതി

By Metro Journal Team · 14 Nov 2026, 05:10 PM

കൊച്ചി: ജുവനൈല്‍ പ്രായപരിധി 16 വയസാക്കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി. ഇത്തരത്തിലൊരു ആലോചന നിയമനിര്‍മാണ സഭകള്‍ ഉള്‍പ്പെടെ നടത്തണമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പൊതുസമൂഹത്തില്‍ നിന്ന് പലവട്ടം ഉയര്‍ന്നുവന്ന ഈ ആവശ്യത്തിലാണ് ഇപ്പോള്‍ ഹൈക്കോടതി കൂടി അനുകൂലമായ സമീപനം കൈക്കൊണ്ടിരിക്കുന്നത്.

ജുവനൈല്‍ ആക്ടുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചാണ് സുപ്രധാനമായ ഈ നിരീക്ഷണം നടത്തിയിരിക്കുന്നത്. ജസ്റ്റിസ് എ ബദറുദീന്റെ ബെഞ്ചാണ് നിരീക്ഷണം മുന്നോട്ടുവച്ചിരിക്കുന്നത്. 23 വയസില്‍ താഴെയുള്ള ആളുകള്‍ മദ്യം കഴിക്കുന്നതുമായി ബന്ധപ്പെട്ട ഒരു അബ്കാരി കേസ് ഹൈക്കോടതിയുടെ മുന്നിലെത്തിയ വേളയിലാണ് ഈ നിരീക്ഷണം. പ്രായപൂര്‍ത്തിയാകാത്ത ആളുകള്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുകയും കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്യുകയുമൊക്കെ ചെയ്യുന്നത് ഏറെ ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് ഈ സുപ്രധാന നിരീക്ഷണം എത്തിയിരിക്കുന്നത്.

ചേരാനല്ലൂര്‍ വാഹനാപകട കേസുമായി ബന്ധപ്പെട്ട് ഉള്‍പ്പെടെ പൊതുസമൂഹത്തില്‍ നിന്ന് ഈ ആവശ്യം ഉയര്‍ന്നിരുന്നു. ജയബാലകൃഷ്ണന്റെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടാക്കിയ 17 വയസുകാരനെ ജയിലിലേക്ക് അടയ്ക്കാനാകാത്ത സ്ഥിതിയില്‍ കുടുംബവും പൊതുസമൂഹവും വൈകാരിക പ്രതികരണങ്ങള്‍ അടക്കം നടത്തിയിരുന്നു. ജുവനൈല്‍ ആക്ട് 16 വയസിലേക്ക് ചുരുക്കുന്നത് സംസ്ഥാനത്തിന്റേയും കേന്ദ്രത്തിന്റേയും നിയമനിര്‍മാണ സഭകള്‍ ആലോചിക്കണമെന്നാണ് സിംഗിള്‍ ബെഞ്ച് നിരീക്ഷണം.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#accident#high court#murder#കൊച്ചി#മദ്യം

ബന്ധപ്പെട്ട വാർത്തകൾ

സ്കൂളുകളിൽ സംഘപരിവാർ പ്രസിദ്ധീകരണത്തിന്റെ പരീക്ഷയ്ക്ക് അനുമതി; റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻസംഘപരിവാര്‍ പ്രസിദ്ധീകരണം ‘മയില്‍പ്പീലി’യുടെ സ്‌കോളര്‍ഷിപ്പ് നടത്താന്‍ സ്കൂളുകള്‍ക്ക് അനുമതിഅഞ്ച് ദിവസം സാവകാശം ചോദിച്ചിട്ടും ബാങ്ക് വഴങ്ങിയില്ല; മൃതദേഹവുമായി പ്രതിഷേധത്തിനൊരുങ്ങി ബന്ധുക്കൾശബരിമല പ്രസാദവും അരവണയും ഇനി സ്പീഡ് പോസ്റ്റ് വഴി വീടുകളിലേക്ക്; സന്നിധാനത്ത് പ്രത്യേക കൗണ്ടർബിഷ്ണോയ് ഗാങ്ങിന്റെ രഹസ്യ ഏജൻ്റാണ് പാലക്കാട് പിടിയിലായ ഗുരുമൂർത്തി; താരങ്ങളുടെ ചിത്രങ്ങൾ കൈമാറി വാങ്ങിയത് ലക്ഷങ്ങൾകോഴഞ്ചേരി പാലം: ക്രെഡിറ്റിനായി പോര് മുറുകുന്നു; അവകാശവാദങ്ങളുമായി വീണാ ജോർജും അബിൻ വർക്കിയും രംഗത്ത്
പൂർണ്ണ പേജ് കാണുക ›