ഹോം › കേരളം

ലൈസന്‍സില്ലാത്ത സ്പാകള്‍; അതിന്റെ മറവില്‍ സെക്‌സ് റാക്കറ്റ് തട്ടിപ്പ്: പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

By Metro Desk · 08 Oct 2026, 01:08 PM

തിരുവനന്തപുരം: സംസ്ഥാനത്ത് സ്പാകളുടെ മറവില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയതായി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. കൊച്ചിയിലാണ് ഇത്തരം സ്പാകള്‍ കൂടുതലുള്ളതെന്നും അദ്ദേഹം പറഞ്ഞു. യാതൊരു ലൈസന്‍സുമില്ലാതെ പല സ്പാകളും ഒരു ബോര്‍ഡും വച്ച് പ്രവര്‍ത്തനം നടത്തിവരികയാണ്. ഇതിനെല്ലാമെതിരെ അന്വേഷണം നടത്താന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. 

സ്പായുടെ മറവില്‍ നിരവധി സാമ്പത്തിക തട്ടിപ്പുകളും സെക്‌സ് റാക്കറ്റും പ്രവര്‍ത്തിക്കുന്നതായി മനസിലാക്കുന്നുവെന്നാണ് ആഭ്യന്തര മന്ത്രിയുടെ പ്രതികരണം. ഇതിനെതിരെ ഉടനടി നടപടി സ്വീകരിക്കും. കൊച്ചിയിലാണ് ഇത്തരം സംഘങ്ങള്‍ കൂടുതലെങ്കിലും ഇവര്‍ മറ്റ് സ്ഥലങ്ങളിലുമുണ്ടെന്നും മന്ത്രി പറഞ്ഞു. കളമശേരിയിലെ സ്പായിലെ കൂട്ടബലാത്സംഗ കേസിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം കളമശേരിയിലെ ബലാത്സംഗക്കേസില്‍ അതിജീവിതയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. അറസ്റ്റിലായ ശരണ്യയടക്കം ക്രൂരമായ ലൈംഗിക പീഡനം നടത്തിയെന്ന് യുവതി മൊഴി നല്‍കി. അറസ്റ്റിലായ നാലു പ്രതികളെയും യുവതി തിരിച്ചറിഞ്ഞു. ശ്രീരാജ്, ജിത്ത് മാര്‍ട്ടിന്‍ എന്നീ പ്രതികളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

കിലോയ്ക്ക് വില കൂടിയതോടെ പുത്തൻ തട്ടിപ്പ്; തിരുവമ്പാടിയിൽ തേങ്ങയ്ക്കുള്ളിൽ കല്ലുകൾ തിരുകി വിൽപ്പനഹനുമാൻ കുരങ്ങ് വീണ്ടും ചാടിപ്പോയി; മൃഗശാലാ വളപ്പിലെ മരത്തിലുണ്ടെന്ന് അധികൃതർജീവന് വിലയില്ലാത്ത സര്‍ക്കാര്‍; നിങ്ങള്‍ തമ്പ്രാന്‍മാരും ഞങ്ങള്‍ അടിമകളുമല്ല: വളര്‍മതി​ഇ20 പെട്രോൾ വിവാദം; കർണാടകയുടെ പരിശോധനാ രീതിയെ ചോദ്യം ചെയ്ത് സുരേഷ് ഗോപിശക്തമായ മഴയ്ക്ക് സാധ്യത;നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്കെ.പി.സി.സി തലപ്പത്ത് അഴിച്ചുപണിക്ക് നീക്കം; സണ്ണി ജോസഫിനെ മാറ്റണമെന്ന ആവശ്യം ശക്തമാക്കാൻ വി.ഡി. സതീശൻ പക്ഷം, പ്രതിരോധവുമായി കെ.സി. വിഭാഗം
പൂർണ്ണ പേജ് കാണുക ›