ഹോം › കേരളം

ഇനി ഒരുതരം പീഡനങ്ങളോടും സ്ത്രീകൾ മൗനം പാലിക്കരുത്; സ്പെഷ്യൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ച് സർക്കാർ

By Metro Desk · 08 Oct 2026, 12:44 PM

തിരുവനന്തപുരം: ഗാർഹിക പീഡനം തടയാൻ പ്രത്യേക പദ്ധതിയുമായി സംസ്ഥാന സർക്കാർ. ഗാർഹിക പീഡനം തടയുന്നതിനും അതിജീവിതകൾക്ക് പിന്തുണയേകുന്നതിനുമായി കേരള സർക്കാർ സ്പീക്ക് അപ്പ് (Speak Up) എന്ന പേരിൽ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. ഐജി അജിത ബീഗത്തിന്‍റെ നേതൃത്വത്തിലാണ് ടാസ്ക് ഫോഴ്സ് പ്രവർത്തിക്കുക.

ദിവസവും സ്റ്റേഷനിൽ നിന്ന് ഗാർഹിക പരാതികൾ ശേഖരിച്ച് വേഗത്തിൽ നിയമനടപടി സ്വീകരിക്കുകയും ചെയ്യുകയാണ് ലക്ഷ്യം. അതിജീവിതകളുടെ വ്യക്തിവിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കും. സാധാരണ പൊലീസ് നടപടികളിൽനിന്ന് മാറി സ്വകാര്യതയ്ക്ക് മുൻഗണന നൽകുന്നതാണ് പുതിയ പദ്ധതി. ഇതിനായി വനിതാ പൊലീസുകാർക്ക് പ്രത്യേക പരിശീലനം നൽകും.

കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് 92 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല വ്യക്തമാക്കി. ഇനിമുതൽ ഒരു വിധത്തിലുള്ള പീഡനങ്ങളും സ്ത്രീകൾ സഹിക്കേണ്ട ആവശ്യമില്ലെന്നും ഗാർഹിക പീഡനങ്ങൾ ഇല്ലാതാക്കാനായി പരിശ്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘സതി’യുടെ പ്രേതങ്ങൾ ഇപ്പോഴും നമ്മുടെ വീടുകളിൽ അലഞ്ഞു തിരഞ്ഞു നടക്കുന്നുണ്ടെന്നതിന്‍റെ ഉദാഹരണമാണ് ഈ ഗാർഹിക പീഡനങ്ങളെന്നും അദ്ദേഹം പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ശബരിമല ദർശനം: തിരുവനന്തപുരം, പന്തളം, ഏറ്റുമാനൂർ എന്നിവിടങ്ങളിൽ സ്പോട്ട് ബുക്കിങ് ഏർപ്പെടുത്തണമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻകോണ്‍ഗ്രസിനെ പഠിപ്പിക്കാന്‍ വരേണ്ടതില്ല; നിലയ്ക്ക് നിന്നാല്‍ രാജ്മോഹന്‍ ഉണ്ണിത്താന് കൊള്ളാം: നേമം ഷജീര്‍പാലക്കാട് ക്ലാസ് മുറിയിൽ വെടിവെപ്പ്; ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുആറ്റുകാൽ പൊങ്കാലയിൽ ഇനി ചുടുകല്ലിന് പകരം കമ്പി അടുപ്പുകൾ; പുതിയ സംവിധാനത്തിന്റെ സാധ്യത തേടുമെന്ന് മേയർ വി വി രാജേഷ്സസ്‌പെൻഷൻ പിൻവലിച്ച് വിദ്യാർഥികളുടെ പരീക്ഷ നടത്തണം; ഉത്തരവിനെതിരെ അപ്പീൽ നൽകാൻ കാലടി സർവകലാശാലഉണ്ണിത്താന്റെ നിലപാട് ഉമ്മൻചാണ്ടിയുടെ കുടുംബത്തിന് മറക്കാനാകില്ല; സിപിഎമ്മിനെതിരെ പ്രതിരോധിച്ചത് രാജ്മോഹന്‍ ഉണ്ണിത്താനെന്ന് ചാണ്ടി ഉമ്മൻ
പൂർണ്ണ പേജ് കാണുക ›