ഹോം › ദേശീയം

യുപി ഭാഗ്പതിൽ ലഡു മഹോത്സവത്തിനിടെ പ്ലാറ്റ്‌ഫോം തകർന്നുവീണ് 7 പേർ മരിച്ചു; 50 പേർക്ക് പരുക്ക്

By MJ Desk · 28 Jan 2025, 03:41 PM

ഉത്തർപ്രദേശിലെ ഭാഗ്പതിൽ ലഡു മഹോത്സവത്തിനിടെ പ്ലാറ്റ്‌ഫോം തകർന്നുവീണ് ഏഴ് പേർ മരിച്ചു. അപകടത്തിൽ 50 പേർക്ക് പരുക്കേറ്റു. മുള കൊണ്ട് നിർമിച്ച പ്ലാറ്റ്‌ഫോമാണ് തകർന്നുവീണത്. നിരവധിയാളുകൾ കയറി നിന്നതോടെ ഭാരം താങ്ങാനാകാതെ പ്ലാറ്റ്‌ഫോം നിലംപൊത്തുകയായിരുന്നു. പരുക്കേറ്റവരെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബറൗത്തിലെ ജൈന വിഭാഗക്കാരാണ് ലഡു മഹോത്സവം എന്ന പേരിലുള്ള മത ചടങ്ങ് നടച്തുന്നത്. ക്ഷേത്രത്തിലെ വഴിപാടായി ലഡു സമർപ്പിക്കുന്ന ചടങ്ങാണ് പ്രധാന പരിപാടി. ഇതിന് വിശ്വാസികൾക്ക് കയറി നിൽക്കാനായാണ് മുള കൊണ്ട് പ്ലാറ്റ്‌ഫോം നിർമിച്ചത്. അപകടത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധിപാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതികുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കിജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജിപ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശംബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി
പൂർണ്ണ പേജ് കാണുക ›