{"vars":{"id": "89527:4990"}}

കാൺപൂരിൽ ഓടുന്ന കാറിൽ 14കാരിയെ എസ് ഐയും യൂട്യൂബറും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു
 

 

ഉത്തർപ്രദേശിലെ കാൺപൂരിൽ ഓടുന്ന കാറിനുള്ളിൽ വെച്ച് പതിനാല് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. പോലീസ് സബ് ഇൻസ്‌പെക്ടറും പ്രാദേശിക യൂട്യൂബറും ചേർന്നാണ് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്. പ്രതിയായ എസ് ഐ അമിത് കുമാർ മൗര്യ ഒളിവിലാണ്

യൂട്യൂബറെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏഴാം ക്ലാസിൽ പഠനം ഉപേക്ഷിച്ച പെൺകുട്ടിയെ തിങ്കളാഴ്ച രാത്രി 10 മണിയോടെ പ്രതികൾ കാറിൽ തട്ടിക്കൊണ്ടു പോകുകയായിരുന്നു. പെൺകുട്ടിയെ റെയിൽവേ ട്രാക്കിനടുത്തുള്ള വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയെന്നും അവിടെ വെച്ച് രണ്ട് മണിക്കൂറോളം തുടർച്ചയായി പീഡിപ്പിക്കുകയുമായിരുന്നു

അബോധാവസ്ഥയിലായ പെൺകുട്ടിയെ തുടർന്ന് വീടിന്റെ മുറ്റത്ത് ഉപേക്ഷിച്ചു. അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എസ് ഐ അമിത് കുമാർ മൗര്യ, യൂട്യൂബർ ശിവ്ബരൻ യാദവ് എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.