ഹോം › ദേശീയം

ഇഫ്താർ വിരുന്നൊരുക്കി നടൻ വിജയ്; വിശ്വാസികൾക്കൊപ്പം പ്രാർഥനയിലും പങ്കെടുത്തു

By News Desk · 08 Mar 2025, 10:00 PM

ചെന്നൈ: റംസാൻ വ്രതത്തിന്‍റെ ഭാഗമായി ചെന്നൈ റോയപ്പേട്ടയിലെ വൈഎംസിഎ ഗ്രൗണ്ടിൽ ഇഫ്താർ വിരുന്നൊരുക്കി തമിഴ് സൂപ്പർ താരവും ടിവികെ അധ്യക്ഷനുമായ വിജയ്. 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ രാഷ്‌ട്രീയത്തിലെ കന്നിയങ്കത്തിനൊരുങ്ങുന്നതിന്‍റെ ഭാഗമായാണു വിജയ് ഇഫ്താർ ഒരുക്കിയത്. പ്രദേശത്തെ പതിനഞ്ചോളം പള്ളികളിലെ ഇമാമുമാര്‍ക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നു. 3000ലധികം ആളുകള്‍ വിരുന്നില്‍ പങ്കെടുത്തതായാണ് സൂചന. വിശ്വാസികൾക്കൊപ്പം വിജയ് പ്രാർഥനയിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ വിജയ് സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ഭരണകക്ഷിയായ ഡിഎംകെയെയും മുഖ്യമന്ത്രി എം.കെ. സ്‌റ്റാലിനെയും നിരന്തരം വിമർശിക്കുന്ന വിജയ് കൂടുതൽ വിഭാഗങ്ങളെ തന്നിലേക്ക് അടുപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ചടങ്ങ് നടത്തിയതെന്നാണ് വിലയിരുത്തൽ.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധിപാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതികുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കിജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജിപ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശംബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി
പൂർണ്ണ പേജ് കാണുക ›