{"vars":{"id": "89527:4990"}}

അജിത് പവാറിന് വിട നൽകി രാജ്യം; സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് ബാരാമതിയിൽ
 

 

വിമാനാപകടത്തിൽ കൊല്ലപ്പെട്ട മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ സംസ്‌കാരം ഇന്ന് നടക്കും. ബാരാമതിയിലാണ് സംസ്‌കാര ചടങ്ങുകൾ. അജിത് പവാറിന്റെ ഭൗതിക ശരീരം രാവിലെ ഏഴ് മണിയോടെ കത്തേവാഡിയിലെ വീട്ടിലെത്തിച്ചു. ഇവരെ ഒരു മണിക്കൂർ പൊതുദർശനമുണ്ടാകും. 

തുടർന്ന് വിലാപയാത്രയായി സംസ്‌കാര ചടങ്ങുകൾ നടക്കുന്ന വിദ്യാ പ്രതിഷ്ഠാൻ കോളേജിലെത്തിക്കും. രാവിലെ 11 മണിയോടെയാണ് സംസ്‌കാര ചടങ്ങുകൾ. അതേസമയം വിമാനാപകടത്തിൽ ഡിജിസിഎയുടെ അന്വേഷണം പുരോഗമിക്കുകയാണ്. ബാരാമതിയിലെ അപകട സ്ഥലത്ത് ഇന്നും പരിശോധന തുടരും

ഇന്നലെ ഫോറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിരുന്നു. പ്രാഥമിക റിപ്പോർട്ട് ഇന്ന് വൈകുന്നേരം സമർപ്പിച്ചേക്കും. ബാരാമതിയിലെ എയർ ട്രാഫിക് കൺട്രോൺ പ്രവർത്തനങ്ങൾ താത്കാലികമായി വ്യോമസേന ഏറ്റെടുക്കും. നിലവിൽ ഇവിടെയുള്ളവർക്ക് പരിശീലനം നൽകും