{"vars":{"id": "89527:4990"}}

അജിത് പവാറിന്റെ മരണം: അന്വേഷണം ആരംഭിച്ച് മഹാരാഷ്ട്ര പോലീസും ഡിജിസിഎയും; അന്ത്യകർമങ്ങൾ ബാരാമതിയിൽ
 

 

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനാപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ മഹാരാഷ്ട്ര പോലീസ് അന്വേഷണം പ്രഖ്യാപിച്ചു. വിമാനാപകടത്തിന്റെ കാരണം കണ്ടെത്താൻ ഡിജിസിഎയും അന്വേഷണം ആരംഭിച്ചു. രണ്ടാം തവണയും ലാൻഡിംഗ് നടത്താനുള്ള ശ്രമത്തിനിടെയാണ് വിമാനം തകർന്നുവീണ് പൊട്ടിത്തെറിച്ചത്. 

അതേസമയം വിമാനത്തിന് സാങ്കേതിക തകരാർ ഒന്നുമുണ്ടായിരുന്നില്ലെന്നാണ് വിവരം. അപകടത്തിൽ അജിത് പവാറിനൊപ്പം ഉണ്ടായിരുന്ന നാല് പേരും കൊല്ലപ്പെട്ടിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥനും സഹായിയും രണ്ട് പൈലറ്റുമാരുമാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെയാണ് ബാരാമതിയിൽ അപകടം നടന്നത്

അതേസമയം അജിത് പവാറിന്റെ അന്ത്യകർമങ്ങൾ ബാരാമതിയിൽ നടക്കുമെന്ന് സഹോദരൻ ശ്രീനിവാസ് പവാർ അറിയിച്ചു. നാളെയാകും സംസ്‌കാര ചടങ്ങുകൾ. നിലവിൽ ബാരാമതി മെഡിക്കൽ കോളേജിലാണ് അജിത് പവാറിന്റെ മൃതദേഹമുള്ളത്.