ഹോം › ദേശീയം

കാൺപൂരിൽ ഐഐടി വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

By MJ Desk · 11 Feb 2025, 08:21 AM

യുപി കാൺപൂരിൽ ഐഐടി ഗവേഷക വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സീലിംഗിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കെമിസ്ട്രി വിദ്യാർഥി അങ്കിത് യാദവാണ്(24) മരിച്ചത്. സുഹൃത്തുക്കൾ ഫോൺ ചെയ്തപ്പോൾ അങ്കിത് എടുക്കാതായതോടെയാണ് സംഭവം പുറത്തറിയുന്നത്. ഏറെ നേരം തട്ടി വിൡച്ചിട്ടും മുറി തുറക്കാത്തതിനാൽ സുഹൃത്തുക്കൾ അധികൃതരെ വിവരം അറിയിച്ചു. തുടർന്ന് പോലീസ് വന്ന് മുറി തുറന്നപ്പോഴാണ് അങ്കിതിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പരിശോധനയിൽ വിദ്യാർഥിയുടെ ആത്മഹത്യാ കുറിപ്പും കണ്ടെത്തി. സ്വന്തം ഇഷ്ടപ്രകാരമാണ് മരിക്കുന്നതെന്നും ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നുമാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധിപാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതികുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കിജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജിപ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശംബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി
പൂർണ്ണ പേജ് കാണുക ›