ഹോം › ദേശീയം

ഡൽഹിയിൽ നയപ്രഖ്യാപനത്തിനിടെ ബഹളം; അതിഷി അടക്കം 12 എംഎൽഎമാരെ സഭയിൽ നിന്ന് പുറത്താക്കി

By MJ Desk · 25 Feb 2025, 02:54 PM

ഡൽഹി നിയമസഭയിൽ നാടകീയ രംഗങ്ങൾ. ലഫ്. ഗവർണറുടെ നയപ്രഖ്യാപനത്തിനിടെ ബഹളം വെച്ചതിന് പ്രതിപക്ഷ നേതാവ് അതിഷി അടക്കം എഎപി എംഎൽഎമാരെ സഭയിൽ നിന്ന് പുറത്താക്കി. മദ്യനയ അഴിമതി അടക്കം 14 സിഎജി റിപ്പോർട്ടുകൾ മുഖ്യമന്ത്രി രേഖ ഗുപ്ത സഭയുടെ മേശപ്പുറത്ത് വെച്ചു മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അംബേദ്കറുടെയും ഭഗത് സിംഗിന്റെയും ചിത്രങ്ങൾ ബിജെപി മാറ്റിയെന്ന് ആരോപിച്ചായിരുന്നു എഎപി അംഗങ്ങൾ പ്രതിഷേധിച്ചത്. നയപ്രഖ്യാപനം നടക്കുന്നതിനിടെയും പ്രതിഷേധം തുടർന്നു. പിന്നാലെ സ്പീക്കർ മാർഷൽമാരെ വിളിച്ച് ഇവരെ പുറത്താക്കാൻ നിർദേശിച്ചു അതിഷി അടക്കം 12 എംഎൽഎമാരെ ഒരു ദിവസത്തേക്ക് സ്പീക്കർ സസ്‌പെൻഡ് ചെയ്തു. എഎപി സർക്കാരിന്റെ കാലത്തെ അഴിമതി അന്വേഷിക്കുമെന്ന് ലഫ് ഗവർണർ നയപ്രഖ്യാപനത്തിൽ പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധിപാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതികുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കിജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജിപ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശംബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി
പൂർണ്ണ പേജ് കാണുക ›