ഹോം › ദേശീയം

സിപ് ലൈന്‍ ഓപ്പറേറ്ററുടെ പ്രവൃത്തിയില്‍ അസ്വാഭാവികത ഇല്ലെന്ന് വിലയിരുത്തല്‍; പ്രാര്‍ത്ഥന പതിവ് രീതിയെന്ന് മൊഴി

By News Desk · 29 Apr 2025, 08:30 PM

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി എന്‍ഐഎ കസ്റ്റഡിയിലെടുത്ത സിപ് ലൈന്‍ ഓപ്പറേറ്ററുടെ പ്രവൃത്തിയില്‍ അസ്വാഭാവികത ഇല്ലെന്ന് വിലയിരുത്തല്‍. പ്രാര്‍ത്ഥന ചൊല്ലിയത് പതിവ് രീതിയാണെന്ന് മുസമ്മില്‍ എന്‍ഐഎക്ക് മൊഴി നല്‍കി. സിപ് ലൈനില്‍ കയറുന്ന സഞ്ചാരികളെ പ്രാര്‍ത്ഥന ചൊല്ലിയാണ് വിടാറുള്ളത്. വെടിയൊച്ചയും പ്രാര്‍ത്ഥനയും തമ്മില്‍ ബന്ധമില്ലെന്നും മുസമ്മില്‍ എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയെന്നാണ് വിവരം. വെടിവെയ്പ് തുടര്‍ന്നപ്പോള്‍ പ്രദേശത്ത് നിന്ന് മറ്റുള്ളവരെ പോലെ താനും ഓടിപ്പോയെന്നും മുസമ്മില്‍ മൊഴി നല്‍കി. ഭീകരര്‍ മറുഭാഗത്ത് വെടിവെപ്പ് നടത്തുന്നതിനിടെ ഒരു വിനോദ സഞ്ചാരി സിപ് ലൈനിലൂടെ പോവുന്ന ഒരു വീഡിയോ പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മുസമ്മിലിനെ എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. അതേ സമയം തങ്ങള്‍ മുസ്‌ലിങ്ങള്‍ കൊടുങ്കാറ്റ് വന്നാല്‍ പോലും ചൊല്ലുന്നതാണ് ‘അല്ലാഹു അക്ബര്‍’ എന്നാണ് മുസമ്മിലിന്റെ പിതാവ് പിടിഐയോട് പ്രതികരിച്ചത്. പ്രചരിച്ച വീഡിയോ താന്‍ കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു. https://x.com/PTI_News/status/1917153247728668963

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപിഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയാത്രയ്ക്ക് മുൻപേ ടിപ്പ് വാങ്ങി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു; ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിഅസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യംമോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി
പൂർണ്ണ പേജ് കാണുക ›