ഹോം › ദേശീയം

ഓടുന്ന ട്രെയിനിൽ ഗർഭിണിക്ക് നേരെ പീഡന ശ്രമം; ചെറുത്തതോടെ ട്രെയിനിൽ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു

By MJ Desk · 07 Feb 2025, 11:37 AM

തമിഴ്‌നാട്ടിലെ വെല്ലൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ഗർഭിണിയായ യുവതിക്ക് നേരെ പീഡനശ്രമം. എതിർത്ത യുവതിയെ ട്രെയിനിൽ നിന്നും പുറത്തേക്ക് വലിച്ചെറിഞ്ഞു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ആന്ധ്ര ചിറ്റൂർ സ്വദേശിനിയായ 35കാരിയാണ് ആക്രമണത്തിന് ഇരയായത് കോയമ്പത്തൂർ-തിരുപ്പതി ഇന്റർസിറ്റി എക്‌സ്പ്രസിലാണ് സംഭവം. ലേഡീസ് കമ്പാർട്ട്‌മെന്റിൽ യാത്ര ചെയ്തിരുന്ന യുവതിയാണ് ആക്രമണത്തിന് ഇരയായത്. ജോലാർപേട്ട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ലേഡീസ് കമ്പാർട്ട്‌മെന്റിലേക്ക് യുവാവ് കയറിയത്. കമ്പാർട്ട്‌മെന്റിൽ ഈ സമയം യുവതി തനിച്ചായിരുന്നു. ട്രെയിൻ സ്റ്റേഷൻ വിട്ടതിന് പിന്നാലെ ഇയാൾ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. ശുചിമുറിയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ യുവാവ് ട്രെയിനിൽ നിന്നും തള്ളി താഴെയിട്ടു വീഴ്ചയിൽ കൈകളും കാലുകളും വട്ടമൊടിഞ്ഞ് എഴുന്നേൽക്കാൻ പോലും സാധിക്കാതെ ട്രാക്കിന് സമീപത്ത് കിടന്ന യുവതിയെ ഇതുവഴി പോയ ആളുകളെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ കെവി കുപ്പം സ്വദേശി ഹേമരാജ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധിപാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതികുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കിജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജിപ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശംബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി
പൂർണ്ണ പേജ് കാണുക ›