{"vars":{"id": "89527:4990"}}

പുക വലിക്കുന്നത് തടഞ്ഞതിൽ പ്രകോപിതനായി പെട്രോൾ പമ്പിന് തീയിടാൻ ശ്രമം; വൻ ദുരന്തം വഴിമാറിയത് തലനാരിഴക്ക്
 

 

പെട്രോൾ പമ്പിൽ പുക വലിക്കുന്നത് തടഞ്ഞതിൽ പ്രകോപിതനായി പമ്പിന് തീയിടാൻ ശ്രമിച്ച് യുവാവ്. ഛത്തിസ്ഗഢിലെ റായ്പൂരിൽ ഉർല എന്ന സ്ഥലത്താണ് സംഭവം. പെട്രോൾ അടിക്കുന്നതിനിടെ ഒരാൾ സിഗരറ്റ് വലിക്കുന്നത് കണ്ട ബൈക്ക് യാത്രക്കാരൻ ഇത് വലിക്കുകയായിരുന്നു

ഇതോടെ പ്രകോപിതനായ യുവാവ് ലൈറ്റർ കത്തിച്ച് ഫ്യൂവൽ നോസിലിൽ കാണിച്ചു. ഇതോടെ ബൈക്കിലേക്കും പമ്പിലേക്കും തീ പടർന്നു. പമ്പ് ജീവനക്കാർ ഉടൻ ഫയർ എക്സ്റ്റിംഗ്യൂഷർ ഉയോഗിച്ച് തീ അണയ്ക്കുകയായിരുന്നു

ധർമേന്ദ്ര ക്ഷത്രി എന്നയാളാണ് പമ്പിന് തീയിടാൻ ശ്രമിച്ചത്. തീ പടർന്നതോടെ പ്രതിയും ബൈക്ക് യാത്രക്കാരനും ജീവൻ രക്ഷിക്കാനായി ഇവിടെ നിന്ന് ഓടിമാറി. പമ്പ് ജീവനക്കാർ ഇടപെട്ടതാണ് വലിയ ദുരന്തം വഴിമാറിയത്. ഇതിന് പിന്നാലെ ധർമേന്ദ്രയെയും സുഹൃദ്തിനെയും പോലീസ് പിടികൂടി.