അറസ്റ്റിലായ ബംഗ്ലാദേശി ഭീകരർ ലഷ്‌കറിന്റെ സ്ലീപ്പർ സെല്ലുകൾ; നിയന്ത്രിച്ചത് കാശ്മീർ സ്വദേശി
ബംഗ്ലാദേശി ഭീകരരുടെ അറസ്റ്റിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭീകരർ രാജ്യത്ത് സ്‌ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ടതായാണ് വിവരം. ലഷ്‌കർ ത്വയിബയുടെ സ്ലീപ്പർ സെല്ലുകളാണ് അറസ്റ്റിലായവർ. അറസ്റ്റിലായ എട്ട് പേരെയും നിയന്ത്രിച്ചിരുന്നത് ജമ്മു കാശ്മീർ സ്വദേശിയായ ഷബീർ അഹമ്മദ് എന്നയാളാണ്. ഷബീറിന് ലഷ്‌കർ തലവൻ ഹാഫിസ് സയ്യിദുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് റിപ്പോർട്ടുകൾ
സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും ശേഖരിക്കാൻ ഇയാൾ നിർദേശിച്ചു. ഷബീറിന്റെ ഡൽഹി യാത്രകൾ സ്‌പെഷ്യൽ സെൽ പരിശോധിക്കുകയാണ്. ഷബീർ പലതവണ ഷഹീൻബാഗിലെത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ബംഗ്ലാദേശിൽ നിന്ന് കൂടുതൽ ഭീകരരെ ഇയാൾ ഇന്ത്യയിലേക്ക് കടത്തിയെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചു
തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ നിന്നും പശ്ചിമ ബംഗാളിൽ നിന്നുമാണ് എട്ട് പേരെ ഡൽഹി പോലീസ് ഇന്നലെ പിടികൂടിയത്. ഇന്ത്യയിലേക്ക് അനധികൃതമായി കടന്നവരാണ് ഇവരെന്ന് പോലീസ് പറഞ്ഞിരുന്നു. തിരുപ്പൂർ പോലീസിന്റെ സഹായത്തോടെ നടത്തിയ റെയ്ഡിൽ ആറ് പേരെയാണ് ഇവിടെ നിന്ന് പിടികൂടിയത്. രണ്ട് പേരെ ബംഗാളിൽ നിന്നും പിടികൂടി.