ഹോം › ദേശീയം

ബിജെപിയാണ് ഭാവി; ഡൽഹി തെരഞ്ഞെടുപ്പ് ഫലം കേരളത്തിനുള്ള സന്ദേശമെന്ന് അനിൽ ആന്റണി

By MJ Desk · 08 Feb 2025, 03:26 PM

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് വിധി കേരളത്തിനുള്ള സന്ദേശമെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി. മുന്നോട്ടു പോകണമെങ്കിൽ ബിജെപിയെ തെരഞ്ഞെടുക്കണമെന്ന സന്ദേശമാണ് ഈ ജനവിധി. ജനങ്ങൾക്ക് ഡബിൾ എഞ്ചിൻ സർക്കാർ വേണമെന്നതാണ് ഡൽഹി നൽകുന്ന സന്ദേശം കേന്ദ്ര സർക്കാരിനുള്ള വിശ്വാസം നിർണായകമായെന്നും അനിൽ ആന്റണി പറഞ്ഞു. ആം ആദ്മി പാർട്ടിക്ക് ശക്തി കേന്ദ്രങ്ങളിൽ പോലും കാലിടറിയെന്നും അനിൽ ആന്റണി വ്യക്തമാക്കി. അതേസമയം മുഖ്യമന്ത്രിയെ കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്ന് ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്‌ദേവ് പറഞ്ഞു നീണ്ട 27 വർഷങ്ങൾക്ക് ശേഷമാണ് ഡൽഹിയിൽ ബിജെപി അധികാരത്തിൽ തിരിച്ചെത്തുന്നത്. ആംആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പിലേറ്റത്. പാർട്ടിയുടെ മുഖമായ അരവിന്ദ് കെജ്രിവാൾ സഹിതം തോറ്റിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധിപാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതികുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കിജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജിപ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശംബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി
പൂർണ്ണ പേജ് കാണുക ›