{"vars":{"id": "89527:4990"}}

ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ ഇന്ന് ഇന്ത്യയിൽ; ഡൽഹിയിലെ എഐ ഇംപാക്ട് ഉച്ചകോടിയിൽ പങ്കെടുക്കും
 

 

ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ ഇന്ന് ഇന്ത്യയിൽ എത്തും. പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചാണ് സന്ദർശനം. ഡൽഹിയിൽ നടക്കുന്ന എ ഐ ഇംപാക്ട് ഉച്ചകോടിയിൽ ബ്രസീൽ പ്രസിഡന്റ് പങ്കെടുക്കും. ഈ മാസം 21ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും.

 പ്രതിരോധം ആരോഗ്യം, കൃഷി, ശാസ്ത്രസാങ്കേതിക വിദ്യാ തുടങ്ങി വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കിയേക്കും. ബ്രസീൽ പ്രസിഡന്റിന് പ്രധാനമന്ത്രി വിരുന്ന് ഒരുക്കും. ലുല ഡ സിൽവയ്‌ക്കൊപ്പം 14 മന്ത്രിമാരും ബിസിനസ് പ്രതിനിധി സംഘവും ഇന്ത്യയിൽ എത്തും.

അതേസമയം എഐ ഉച്ചകോടിയിൽ 24 രാജ്യത്തലവൻമാരും 60 മന്ത്രിമാരും 500 ടെക് കമ്പനി മേധാവികളും പങ്കെടുക്കും. ഐടി മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് ഉച്ചകോടിയുടെ സംഘാടനം. കേരളത്തിൽ ടെക്‌നോപാർക്ക്, ഇൻഫോപാർക്ക് എന്നിവയിൽ നിന്നുള്ള കമ്പനി മേധാവികളും ഉച്ചകോടിയിൽ പങ്കെടുക്കും.