വിവാഹ ചടങ്ങിനിടെ വധുവിനെ കാമുകൻ വെടിവെച്ചു; പെൺകുട്ടി അതീവ ഗുരുതരാവസ്ഥയിൽ
Feb 25, 2026, 15:16 IST
ബിഹാറിൽ വിവാഹ ചടങ്ങിനിടെ വധുവിനെ കാമുകൻ വെടിവെച്ചു. ദീനബന്ധു എന്നയാളാണ് വധുവായ ആരതി കുമാരിയെ(18) വെടിവെച്ചത്. വരനോടൊപ്പം സ്റ്റേജിൽ നിൽക്കുമ്പോഴാണ് ആരതിക്ക് വെടിയേറ്റത്.
സുഹൃത്തുക്കളും കുടുംബാംഗങ്ങളും സമീപത്തുണ്ടായിരുന്നു. ഇതിനിടെയാണ് സ്റ്റേജിന് മുന്നിലുണ്ടായിരുന്ന അതിഥികൾക്കിടയിൽ നിന്ന് ദീനബന്ധു മുന്നോട്ടു വന്നതും ആരതിക്ക് നേരെ വെടിയുതിർത്തതും
ആരതിയുടെ അയൽവാസി കൂടിയാണ് ദീനബന്ധു. ആരതിയുടെ വയറ്റിലാണ് വെടിയേറ്റത്. ഇതോടെ അതിഥികളടക്കം അലറി വിളിച്ചു പുറത്തേക്ക് ഓടി. ആരതിയെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി ഗുരുതരാവസ്ഥയിൽ തുടരുകയാണ്
പ്രതിയായ ദീനബന്ധു സംഭവത്തിന് ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇയാളുടെ മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു.