ഹോം › ദേശീയം

ഡൽഹി മുഖ്യമന്ത്രിക്കെതിരേ കേസ്; ബിജെപി തെമ്മാടിത്തരം കാണിക്കുന്നുവെന്ന് അതിഷി

By News Desk · 04 Feb 2025, 07:59 PM

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അതിഷിക്കെതിരേ കോസെടുത്ത് പൊലീസ്. തെരഞ്ഞെടുപ്പ് ചട്ടലംഘിച്ചു, പൊലീസിന്‍റെ ജോലി തടസപ്പെടുത്തി തുടങ്ങിയ വകുപ്പുകൾ ചൂണ്ടിക്കാട്ടിയാണ് കേസ്. ചൊവ്വാഴ്ച പുലർച്ചെ അതിഷിയും എഴുപതോളം ആംആദ്മി പാർട്ടി പ്രവർത്തകരും പത്ത് വാഹനങ്ങളിലെത്തി ഫത്തേ സിങ് മാർദിനു സമീപം തടസമുണ്ടാക്കിയെന്ന സംഭവത്തിലാണ് പൊലീസ് നടപടി. തെരഞ്ഞെടുപ്പ് ചട്ടം അനുസരിച്ച് അവിടെ നിന്നും പോവണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും പ്രകർത്തകർ പിരിഞ്ഞു പോവാൻ തയാറായില്ലെന്നും പൊലീസുകാരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നും പൊലീസ് ആരോപിക്കുന്നു. എന്നാൽ , ബിജെപി തെമ്മാടിത്തരം കാണിക്കുകയാണെന്നും തെരഞ്ഞെടുപ്പ് കമ്മിഷനും ഡൽഹി പൊലീസും അവരെ സംരക്ഷിക്കുകയാണെന്നും അതിഷി പ്രതികരിച്ചു. ഇന്ത്യയുടെ ജനാധിപത്യം ഇപ്പോൾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറിന്റെ കൈകളിലാണുള്ളത്. രാജ്യതലസ്ഥാനത്ത് ജനാധിപത്യം അതീവിക്കുമോയെന്ന് രാജ്യം ഒന്നാകെ ഉറ്റുനോക്കുകയാണെന്നും അതിഷി കൂട്ടിച്ചേർത്തു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധിപാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതികുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കിജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജിപ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശംബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി
പൂർണ്ണ പേജ് കാണുക ›