വിദ്യാർഥി സംഘങ്ങൾ തമ്മിൽ സംഘർഷം; പരിഹരിക്കാൻ ചെന്ന പത്താം ക്ലാസ് വിദ്യാർഥി മർദനമേറ്റ് മരിച്ചു
Feb 25, 2026, 11:26 IST
കർണാടകയിലെ ശിവമോഗയിൽ സ്‌കൂളിന് സമീപം രണ്ട് വിദ്യാർഥി സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷം പരിഹരിക്കാൻ ശ്രമിച്ച പത്താം ക്ലാസ് വിദ്യാർഥി മർദനമേറ്റ് മരിച്ചു. ഉർഗദുർ സ്വദേശി സാങ്കേതാണ്(16) മരിച്ചത്.
കഴിഞ്ഞ ദിവസം ക്ലാസ് കഴിഞ്ഞിറങ്ങിയപ്പോൾ റോഡിൽ രണ്ട് സംഘങ്ങൾ തമ്മിൽ വഴക്കിടുന്നത് കണ്ട് അനുനയിപ്പിക്കാൻ ചെന്നതായിരുന്നു സാങ്കേത്. സംഘം ക്രൂരമായി മർദിച്ചതിനെ തുടർന്ന് കുഴഞ്ഞുവീണ കുട്ടിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
സംഭവത്തിൽ ഏഴ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശവാസികളായ പ്രായപൂർത്തിയാകാത്ത കുട്ടികളാണ് കസ്റ്റഡിയിലുള്ളത്.