{"vars":{"id": "89527:4990"}}

കോൺഗ്രസ് വനിതാ എംപി നായയുമായി പാർലമെന്റിൽ; വഴിയിൽ നിന്ന് കിട്ടിയതെന്ന് വിശദീകരണം
 

 

കോൺഗ്രസ് എംപി രേണുക ചൗധരി പാർലമെന്റിൽ നായയുമായി എത്തിയത് വിവാദമാകുന്നു. രേണുകയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. പാർലമെന്റ് അംഗങ്ങൾക്ക് ചില സവിശേഷാധികാരമുണ്ടെങ്കിലും അത് ദുരുപയോഗം ചെയ്യരുതെന്ന് ബിജെപി എംപി ജഗദംബിക പാൽ പറഞ്ഞു. 

എന്നാൽ താൻ കൊണ്ടുവന്നത് ചെറിയൊരു നായയെ ആണെന്നും അതാരെയും കടിക്കില്ലെന്നും രേണുക പറഞ്ഞു. പാർലമെന്റിലേക്ക് വരുന്നതിനിടെ വഴിയിൽ നിന്ന് കിട്ടിയതാണ് നായയെ. നായ്ക്കുട്ടി റോഡിലൂടെ അലഞ്ഞു നടക്കുകയായിരുന്നു. അതിനെ വാഹനം ഇടിക്കുമെന്ന് തോന്നി. അതുകൊണ്ട് അതിനെ കാറിലെടുത്ത് പാർലമെന്റിലെത്തിയെന്ന് രേണുക ചൗധരി എൻഐഎ വാർത്താ ഏജൻസിയോട് പറഞ്ഞു

ഇവിടെ എത്തിയ ശേഷം കാറും അതിനുള്ളിലെ നായയെയും തിരിച്ചയച്ചെന്നും രേണുക ചൗധരി പറഞ്ഞു. ഈ ചർച്ചകളുടെ ആവശ്യമെന്താണെന്നും രേണുക ചൗധരി ചോദിച്ചു. ശരിക്കും കടിക്കുന്നവർ പാർലമെന്റിന് അകത്താണുള്ളത്. അവരാണ് സർക്കാർ നടത്തുന്നതെന്നും രേണുക ചൗധരി പറഞ്ഞു